video
play-sharp-fill

ജെസ്‌നക്കായി ഇന്ന് വനത്തിൽ തെരച്ചിൽ.

സ്വന്തം ലേഖകൻ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിനെ(22) കണ്ടെത്താൻ ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. പോലീസ് ടീമിനൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിലെ വിദ്യാർഥികളും സംഘത്തിലുണ്ട്. കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സ്‌ക്വാഡ് അന്വേഷണത്തിനു പോകും.

കർണാടക; മന്ത്രിമാരുടെ പട്ടിക ബുധനാഴ്ച നല്ല വകുപ്പിനായി ചരടുവലി.

സ്വന്തം ലേഖകൻ ബംഗളൂരു: കർണാടക സഖ്യസർക്കാറിലെ മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിനമായ ബുധനാഴ്ച രാവിലെ മാത്രമേ പുറത്തുവിടൂ എന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ധനകാര്യവും ഊർജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാർത്തയെയും അദ്ദേഹം നിഷേധിച്ചു. എന്തു ഉത്തരവാദിത്തം നൽകിയാലും നന്നായി കൈകാര്യം ചെയ്യുന്ന അച്ചടക്കമുള്ള പോരാളിയാണ് ഡി.കെ എന്നും പരമേശ്വര പ്രതികരിച്ചു. മന്ത്രി പദവികൾ സംബന്ധിച്ച് ഹൈക്കമാൻഡുമായി ചർച്ച നടത്താൻ നേതാക്കൾ ഡൽഹിയിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും രാഹുൽ ഗാന്ധി വിളിച്ചശേഷം മാത്രമേ പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. […]

സുനിൽഛേത്രി വിളിച്ചു: സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞു; മഴയിലും ആവേശ ജയം നേടി ഇന്ത്യ

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: സുനിൽ ഛേത്രി വിളിച്ചാൽ ഇന്ത്യയ്ക്ക് കേൾക്കാതിരിക്കാനാവില്ലല്ലോ..! ആ വിളി ഇന്ത്യ മുഴുവൻ കേട്ടു. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്ത് ആ 15,000 ആളുകൾ സ്റ്റേഡിയത്തിൽ 90 മിനിറ്റും ആർപ്പു വിളിച്ചു. ഒടുവിൽ കനത്ത മഴയിലും ആവേശം നിറച്ച മൂന്നു ഗോളുകൾ പോസ്റ്റിലേയ്ക്കു പറത്തി വിട്ട് ഇന്റർകോണ്ടിനെറ്റൽ കപ്പിൽ ഇന്ത്യയ്ക്ക് ആവേശജയം. തന്റെ വിളികേട്ട് ആവേശത്തോടെ കളികാണാനെത്തിയവർക്ക് ഛേത്രിയുടെ വക രണ്ട് ഗോളും..! കഴിഞ്ഞ ദിവസം മുംബൈയിൽ ആരംഭിച്ച ചതുർരാഷ്ട്ര ഇൻർകോണ്ടിനെന്റൽ ഫുട്‌ബോൾ ടൂർണമെന്റിലാണ് ഇന്ത്യ കെനിയ്‌ക്കെതിരെ […]

പിണറായിയെ മോശക്കാരനാക്കാൻ സിപിഎം പൊലീസ്: ഭരണത്തിൽ പിടിമുറുക്കാൻ കൊടിയേരി തന്ത്രം; തന്ത്രമൊരുക്കിയത് കണ്ണൂർ ലോബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിൽ പിടിമുറുക്കാൻ പിണറായിക്കും പൊലീസിനുമെതിരെ വിമർശനങ്ങളുമായി സിപിഎം കണ്ണൂർ ലോബി. മുൻ ആഭ്യന്തരമന്ത്രി കൂടിയായി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പാർട്ടിയിലെയും പൊലീസിലെയും സ്വാധീനമാണ് ഇതിനായി ഉപയോഗിക്കുന്നത്. പാർട്ടിയിലെ ഏക ശക്തിയായും, എതിർസ്വരമില്ലാത്ത നേതാവായും പിണറായി വിജയൻ വളർന്നതോടെയാണ് കണ്ണൂർ ലോബിയിലെ തന്നെ ഒരു വിഭാഗം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായെങ്കിലും, പാർട്ടിയെയും സർക്കാരിനെയും ഒരു പോലെ നിയന്ത്രിക്കുന്നത് പിണറായി വിജയൻ തന്നെയാണ്. പാർട്ടി സെക്രട്ടറിയായിട്ടും കാര്യമായ നിയന്ത്രണം പാർട്ടിയിലും സർ്ക്കാരിലുമില്ലാത്ത കൊടിയേരി ഗ്രൂപ്പാണ് ആഭ്യന്തരവകുപ്പിലെയും പൊലീസിലെയും ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് […]

പാർലമെന്റ് പിടിക്കാൻ ചെങ്ങന്നൂർ തന്ത്രവുമായി സിപിഎം: സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ജില്ലയുടെ ചുമതല; ലക്ഷ്യം പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമ്പൂർണ വിജയം

ശ്രീകുമാർ തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ദ്വിമുഖ തന്ത്രവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിൽ വിജയകരമായി നടപ്പാക്കിയ തന്ത്രം തന്നെയാണ് സിപിഎം ഇനി കേരളമൊട്ടാകെ പയറ്റാൻ ശ്രമിക്കുന്നത്. ശക്തി കുറഞ്ഞ ചെറു രാഷ്ട്രീയപാർട്ടികളെ ഒപ്പം കൂട്ടി മുന്നണി വിപുലീകരിക്കാതെ, സമുദായ സംഘടനകളെ വിശ്വാസത്തിൽ എടുത്തുള്ള വോട്ട് രാഷ്ട്രീയത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനു അതീതമായ മത വിഭജന തന്ത്രമാണ് സി.പി.എം സ്വീകരിച്ചത്. ബിജെപിക്കൊപ്പം നിൽക്കുന്ന എസ്.എൻ.ഡി.പി – ബിഡിജെ.എസ് വോട്ടുകളിൽ പത്തു ശതമാനത്തിനു മുകളിൽ തങ്ങൾക്കു ലഭിക്കുമെന്നു […]

പാഠ്യപദ്ധതി പൊളിച്ചെഴുതണം : പി.സി.ജോർജ്.

സ്വന്തം ലേഖകൻ കോട്ടയം: ലോകോത്തര  നിലവാരത്തിലേക്കും കാലഘട്ടത്തിന്റെ ആവശ്യകളിലേക്കുമായി സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.മികച്ച അവസരങ്ങൾ ലഭ്യമാകാൻ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അവസരമൊരുക്കുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം നൽകണം.പ്ലസമ്പന്നരുടെ മക്കൾ മാത്രം  മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്ന നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകണം. ലോകത്തിന്റെ ആവശ്യത്തിനനുസരിച്ച് ശാസ്ത്ര_സാങ്കേതിക പ്രതിഭകളെ വാർത്തെടുക്കുന്നതിലൂന്നുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം കൊടുക്കണം.മികച്ച മസ്തിഷ്കങ്ങളെ സൃഷ്ടിക്കുന്ന അടിസ്ഥാന ഫാക്ടറികളാകണം സ്കൂളുകൾ.ആധുനികലോകം ശാസ്ത്രം തെളിക്കുന്ന വഴികളിലൂടെയാണ് മുന്നേറുന്നത്.അവിടേക്ക് കൂടുതലാളുകളെ എത്തിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ പുരോഗതിക്കൊയി പ്രയത്നിക്കാനവർക്ക് കഴിയുമെന്നും […]

മിന്നൽ മോഷ്ടാവ് ഉമേഷ് പിടിയിൽ: പിടിയിലായത് പുതുപ്പള്ളിയിലെ വീട്ടിലെ മോഷണക്കേസിൽ

സ്വന്തം ലേഖകൻ കോട്ടയം: ആളില്ലാത്ത വീടുകളിലെത്തി മിന്നൽ വേഗത്തിൽ മോഷണം നടത്തി മുങ്ങുന്ന ആന്ധ്രാ സ്വദേശിയായ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്ര സ്വദേശിയും തമിഴ്‌നാട്ട് തിരുപ്പത്തൂരിൽ സ്ഥിര താമസക്കാരനുമായ ഉമേഷി(32)നെയാണ് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 14 ന് പുതുപ്പള്ളി പള്ളിക്കു സമീപം ചൂരംപ്പള്ളിൽ വർഗീസിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പുതുപ്പള്ളിയിലേതു കൂടാതെ അയർക്കുന്നം, ചങ്ങനാശേരി എന്നിവിടങ്ങളിലും പ്രതി മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നു ലഭിച്ച വിരലടയാളവും, സി.സി.ടി.വി ദൃശ്യങ്ങളും […]

മോഷണ കേസ്സിലെ പ്രതി കഞ്ചാവുമായി പിടിയിൽ’ ചങ്ങനാശ്ശേരി

സ്വന്തം ലേഖകൻ ചങ്ങനാശേരി: നിരവധി മോഷണ കേസിലെ പ്രതി ‘തൃക്കൊടിത്താനം മണികണ്ഠ വയൽഭാഗത്ത്, പോത്തോട്ടിൽ വീട്ടിൽ ‘ അഖിൽ കുമാറി(29) നെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള  ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി.  വാഹനങ്ങളുടെ  ബാറ്ററി മോഷ്ടിച്ച കേസിൽ ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് ഏഴു വർഷം മുൻപ്  അറസ്റ്റ് ചെയ്ത അഖിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കമ്പത്തു നിന്നും വാങ്ങുന്ന കഞ്ചാവ്  ചെറു പൊതികളാക്കി സ്കൂൾ വിദ്യാർത്ഥികൾകൾക്ക് വിൽക്കുകയായിരുന്നു പ്രതിയുടെ രീതി. ആറു മാസമായി ഇതായിരുന്നു ഇയാളുടെ പ്രധാന വരുമാനമാർഗം. തെങ്ങണ, […]

എടപ്പാൾ പീഡനം: തിയേറ്റർ ഉടമ അറസ്റ്റിൽ

സ്വന്തം ലേഖകൻ എടപ്പാൾ: മലപ്പുറം തിയേറ്റർ പീഡനക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. എടപ്പാൾ ഗോവിന്ദ തിയേറ്റർ ഉടമ സജീഷാണ് അറസ്റ്റിലായിരിക്കുന്നത്. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് ഇയാൾക്കുമേലുള്ള ആരോപണം. ചോദ്യം ചെയ്യാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സജീഷിനെ അൽപ്പസമയത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കും. തിയേറ്ററിലെ സി.സി.ടി.വിയിലാണ് പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. മുതിർന്ന സ്ത്രീയ്‌ക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒപ്പമിരുന്ന സ്ത്രീയുടെ ഒത്താശയോടെയാണ് സംഭവം നടന്നതെന്നും, എന്നാൽ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി […]