മോഷണ കേസ്സിലെ പ്രതി കഞ്ചാവുമായി പിടിയിൽ’ ചങ്ങനാശ്ശേരി
സ്വന്തം ലേഖകൻ
ചങ്ങനാശേരി: നിരവധി മോഷണ കേസിലെ പ്രതി ‘തൃക്കൊടിത്താനം മണികണ്ഠ വയൽഭാഗത്ത്, പോത്തോട്ടിൽ വീട്ടിൽ ‘ അഖിൽ കുമാറി(29) നെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി. വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച കേസിൽ ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് ഏഴു വർഷം മുൻപ് അറസ്റ്റ് ചെയ്ത അഖിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
കമ്പത്തു നിന്നും വാങ്ങുന്ന കഞ്ചാവ് ചെറു പൊതികളാക്കി സ്കൂൾ വിദ്യാർത്ഥികൾകൾക്ക് വിൽക്കുകയായിരുന്നു പ്രതിയുടെ രീതി. ആറു മാസമായി ഇതായിരുന്നു ഇയാളുടെ പ്രധാന വരുമാനമാർഗം.
തെങ്ങണ, കൈലാത്തുപടി, തൃക്കാടിത്താനം പായിപ്പാട്, എന്നി സ്ഥലങ്ങളിൽ അഖിൽ ആയിരുന്നു കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
ഇയാളുടെ സ്വന്തം ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് കഞ്ചാവ് വിറ്റിരുന്നത്. , തെങ്ങണ ഗുഡ്ഷെപ്പേഡ് സ്ക്കൂളിന് സമീപത്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവുമായി പ്രതി എത്തിയതായി രഹസ്യവിവരം നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്നും 60 പൊതികഞ്ചാവ് കണ്ടെടുത്തു.
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ആന്റി ഗുണ്ടാ സ്ക്വാഡ് പ്രതിയെ നിരിക്ഷീച്ചു വരികയായിരുന്നു .
ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ തൃക്കാടിത്താനം എസ്.ഐ റിച്ചാർഡ് വർഗ്ഗീസ് ആന്റി ഗുണ്ടാ സ്ക്വാഡിലെ എസ്ഐ കെ.കെ.റെജി, അൻസാരി, അരുൺ, മണികണ്ഠൻ, പ്രദീപ് ലാൽ, ആൻറണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ് എന്നിവർ ചേർന്നാണ് പിടികൂടിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.