video
play-sharp-fill

കെവിനും നീനുവും വിവാഹിതരായിരുന്നില്ല.. സോഷ്യൽ മീഡിയയിൽ നീനുവിനെതിരെ അസഭ്യവർഷം.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തൽ. കെല്ലപ്പെട്ട കെവിനും നീനുവും തമ്മിലുള്ള വിവിവാഹം കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്. സാധാരണയായി രജിസ്റ്റർ വിവാഹം കഴിക്കുമ്പോൾ നിരവധി നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഇവർ ഇരുവരുടെയും കാര്യത്തിൽ അതെന്നും സംഭവിച്ചിട്ടില്ലെന്നും, വിവാഹത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ട്. എന്നാൽ ഇതിനെ തുടർന്ന് കടുത്ത രീതിയിലുള്ള തെറിവിളികളാണ് സോഷ്യൽ മീഡിയയിൽ നീനുവിന് നേരെ ഉയരുന്നത്. ഇത് ജാതീയമായ ആക്ഷേപങ്ങൾ വരെയുണ്ട്. കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാൽ ഇതാകും അവസ്ഥ, നീ […]

പിണറായി വിജയൻ സർക്കാറിന് ഒരു വീട്ടിൽ ഒരു വിധവ പരിപാടിയെന്ന് ട്രോളന്മാർ.

സ്വന്തം ലേഖകൻ കസ്റ്റഡി മരണം, രാഷ്ട്രീയ കൊലപാതകം, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തൽ, തുടങ്ങി കേരളത്തിൽ ഒന്നിന് പുറകെ ഒന്നായി അതിക്രമങ്ങൾ പെരുകുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന സർക്കാരിന്റെ ഭരണം ഒരു പരാജയമായിയാണ് സമൂഹം കാണുന്നതെന്ന് ട്രോളന്മാർ. കോട്ടയത്ത് ഭർത്താവിനെ കാണാനില്ലെന്ന് പരാതി കൊടുത്തിട്ട് പോലും പോലീസ് നടപടിയെടുക്കാൻ വൈകിയതാണ് കെവിന്റെ മരണത്തിനു കാരണമായത്. കേരളത്തിൽ സർക്കാർ എന്താണ് ഒരു വീട്ടിൽ ഒരു വിധവ പദ്ധതി നടപ്പിലാക്കുകയാണോ എന്ന് പരിഹാസ്യ ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പഞ്ചാത്തലത്തിൽ ഉയർന്ന ഈ ചോദ്യം […]

കെവിന്റെ മരണം; പ്രതികൾ അറസ്റ്റിൽ

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി. നീനുവിന്റെ പിതാവും സഹോദരനുമാണ് കീഴടങ്ങിയത്. കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴങ്ങിയത്.

കെവിന്റെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ മരണത്തിന് ശരീരത്തിലെ മുറിവുകൾ കാരണമായിട്ടില്ലെന്ന് പോസറ്റ്‌മോർട്ടം റിപ്പോർട്ട്. മരണം വെള്ളത്തിൽ വീണതിന് ശേഷമെന്ന് റിപ്പോർട്ട്. കെവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിൽ ഇരൂപതിലധികം മുറിവുകൾ ഉണ്ടെന്നും ജനനേന്ദ്രിയം ചതഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ക്രൂരമായ മർദനം ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെവിൻ വധക്കേസിൽ നീനുവിന്റെ പിതാവ് ചക്കോയും പ്രതിയാകും. കേസിൽ 14 പ്രതികളെന്നും ഐ. ജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. ചാക്കോയ്ക്കും രഹ്നയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതിപ്പട്ടികയിൽ ചേർക്കുന്നത്. കെവിനെ അക്രമിച്ചത് ഇവരുടെയും നിർദ്ദേശപ്രകാരമാണൊയെന്ന് അന്വേഷിക്കുന്നുണ്ടെന്നും […]

സി.ഐമാർ എസ്.ഐആയി: പൊലീസിന്റെ മേൽനോട്ടം പാളി; നഷ്ടമായത് കെവിന്റെ പിഞ്ചു ജീവൻ

സ്വന്തം ലേഖകൻ കോട്ടയം: സി.ഐമാർ എസ്.ഐമാരാകുകയും, സ്‌റ്റേഷനുകൾ നാഥനില്ലാ കളരിയാകുകയും ചെയ്തതോട പൊലീസിനു നഷ്ടമായത് മേൽനോട്ടത്തിന്റെ ഒന്നാം ഘട്ടം. പൊലീസിന്റെ മേൽനോട്ടം പിഴച്ചതോടെയാണ് പൊലീസ് സ്റ്റേഷനുകളുടെ എല്ലാ പ്രവർത്തനങ്ങളും താളെ തെറ്റിയത്. സി.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകിയതോടെ മേൽനോട്ടത്തിന് ആളില്ലാതെ പോയതാണ് കെവിനെത്തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം വൈകിപ്പിച്ചതെന്നാണ് സൂചന. സ്റ്റേഷൻ ഹൗസ് ഓഫിസറായി എസ്.ഐയുടെ പരിചയക്കുറവും കേസ് കൈകാര്യം ചെയ്യുന്നതിലെ പിഴവും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാർക്ക് നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. നേരത്തെ […]

കൊലനടത്തിയത് ക്വട്ടേഷൻ സംഘം: കാറിനുള്ളിൽ കെവിനേറ്റത് നിരന്തര മർദനം; രണ്ടു മണിക്കൂർ നിരന്തരം മർദിച്ചു; മർദമേറ്റ് വെള്ളം ആവശ്യപ്പെട്ടപ്പോൾ നൽകിയത് മദ്യം; കുഴഞ്ഞു വീണപ്പോൾ അടിയവർ ചവിട്ടിക്കലക്കി; പുറത്തു വരുന്നത് ക്വട്ടേഷൻ സംഘത്തിന്റെ ക്രൂരതകൾ

സ്വന്തം ലേഖകൻ കൊല്ലം : പ്രണയബന്ധത്തിൽ നിന്നു പിന്മാറുന്നതിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തു വരുന്നത് കൊടിയ പീഡനത്തിന്റെ കഥകൾ. കൊല്ലപ്പെട്ട എസ്.എച്ച് മൗണ്ട് നട്ടാശേരിൽ വട്ടപ്പാറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫിന്റെ മകൻ കെവിൻ പി.ജോസഫി(23)നെയാണ് ക്വട്ടേഷൻ സംഘം വാഹനത്തിനുള്ളിൽ വച്ചു ക്രൂരപീഡനത്തിനു ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ തെന്മല സ്വദേശികളായ നിയാസ്, റിയാസ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂരപീഡനത്തിന്റെ വിവരം പുറത്തു വന്നത്. വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പൊലീസ് സംഘം അനീഷിനെയും കൊല്ലപ്പെട്ട് കെവിനെയും വാഹനത്തിനുള്ളിൽ കയറ്റുന്നത്. […]

അക്ഷരനഗരിയിലും ദുരഭിമാനകൊല..

സ്വന്തം ലേഖകൻ കോട്ടയം: പ്രണയവിവാഹത്തെത്തുടർന്ന് യുവാവിനെ തെന്മലയിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം. ദുരഭിമാനകൊല. കോട്ടയം എസ്. എച്ച്. മൗണ്ട് നട്ടാശേരി വട്ടപ്പാറ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജോസഫിന്റെ (രാജൻ) മകൻ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചെയോടെ തെന്മക്ക് സമീപത്തെ ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. വടക്കേഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ദുരഭിമാനകൊല കേരളത്തെയും ഞെട്ടിച്ചു. മരിച്ച കെവിന്റെ ദലിത് പശ്ചാത്തലവും വീട്ടുകാർ തമ്മിലെ സാമ്പത്തിക അന്തരവും നിമിത്തം പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടതാണ് ദുരഭിമാനകൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. […]

നൊമ്പരമായി നീനു; പ്രിയന്റെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായ നീനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ശ്രീകുമാർ കോട്ടയം: കെവിന്റെ മരണ വാർത്തയറിഞ്ഞ് ഭാര്യ നീനു ബോധരഹിതയായി. തളർന്നു വീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെവിന്റെ പിതാവാണ് നീനുനെ ആശുപത്രിയിൽ എത്തിച്ചത്. പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ്. എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹം ഇന്നു പുലർച്ചെയാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയപ്പോൾ കണ്ണുകൾ ചൂഴ്ന്ന് എടുത്ത നിലയിലായിരുന്നു. മൃതദേഹത്തിൽ ക്രൂരമായ മർദനമെറ്റ പാടുകളുമുണ്ട.് അതിക്രൂരമായാണ് കൊലപാതകം ചെയ്യ്തതെന്ന് ഇത് […]

നവവരന്റെ കൊലപാതകം; കോട്ടയം എസ്. പിയെ സ്ഥലം മാറ്റി, കേസ് എ. ഡി. ജി. പി അന്വേഷിക്കും.

സ്വന്തം ലേഖകൻ കോട്ടയം: നവവരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ അനാസ്ഥായ്ക്ക് എതിരെ വൻ പ്രതിക്ഷേധം. ഇതിനെ തുടർന്ന് കോട്ടയം എസ്. പിയെ സ്ഥലം മാറ്റി, കൂടാതെ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസുക്കാർക്കെതിരെ നടപടി സ്വീകരിക്കും. കേസ് എ. ഡി. ജി. പി അന്വേഷിക്കുമെന്ന് ഡി. ജി. പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. കെവിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെടുത്തത്. കണ്ണുകൾ ചൂഴ്‌ന്നെടുത്തു. മൃതദേഹത്തിൽ നിരവധി മുറിവുകളും ഉണ്ട്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനു മുൻപിൽ പ്രതിക്ഷേധക്കാരും പോലീസും […]

കോട്ടയത്ത് നാളെ ബി. ജെ. പിയും യു. ഡി. എഫും ഹർത്താൽ പ്രഖ്യാപിച്ചു.

കോട്ടയം: നവവരനെ തട്ടിക്കൊണ്ടു പോയി സംഭവത്തിൽ പ്രതിക്ഷേധിച്ച് കോട്ടയത്തു നാളെ  ബി. ജെ. പിയും യു. ഡി. എഫും ഹർത്താൽ പ്രഖ്യാപിച്ചു.