പിണറായി വിജയൻ സർക്കാറിന് ഒരു വീട്ടിൽ ഒരു വിധവ പരിപാടിയെന്ന് ട്രോളന്മാർ.

സ്വന്തം ലേഖകൻ

കസ്റ്റഡി മരണം, രാഷ്ട്രീയ കൊലപാതകം, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തൽ, തുടങ്ങി കേരളത്തിൽ ഒന്നിന് പുറകെ ഒന്നായി അതിക്രമങ്ങൾ പെരുകുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന സർക്കാരിന്റെ ഭരണം ഒരു പരാജയമായിയാണ് സമൂഹം കാണുന്നതെന്ന് ട്രോളന്മാർ.
കോട്ടയത്ത് ഭർത്താവിനെ കാണാനില്ലെന്ന് പരാതി കൊടുത്തിട്ട് പോലും പോലീസ് നടപടിയെടുക്കാൻ വൈകിയതാണ് കെവിന്റെ മരണത്തിനു കാരണമായത്. കേരളത്തിൽ സർക്കാർ എന്താണ് ഒരു വീട്ടിൽ ഒരു വിധവ പദ്ധതി നടപ്പിലാക്കുകയാണോ എന്ന് പരിഹാസ്യ ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പഞ്ചാത്തലത്തിൽ ഉയർന്ന ഈ ചോദ്യം ഇപ്പോൾ കൊല്ലപ്പെട്ടയാളുകളുടെ ഭാര്യക്ക് ജോലി കൊടുക്കുന്നതിനെ കളിയാക്കുന്ന ട്രോളുകളിൽ എത്തി നിൽക്കുന്നു.

Leave a Reply

Your email address will not be published.