play-sharp-fill
അക്ഷരനഗരിയിലും ദുരഭിമാനകൊല..

അക്ഷരനഗരിയിലും ദുരഭിമാനകൊല..

സ്വന്തം ലേഖകൻ

കോട്ടയം: പ്രണയവിവാഹത്തെത്തുടർന്ന് യുവാവിനെ തെന്മലയിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം. ദുരഭിമാനകൊല. കോട്ടയം എസ്. എച്ച്. മൗണ്ട് നട്ടാശേരി വട്ടപ്പാറ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജോസഫിന്റെ (രാജൻ) മകൻ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചെയോടെ തെന്മക്ക് സമീപത്തെ ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. വടക്കേഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ദുരഭിമാനകൊല കേരളത്തെയും ഞെട്ടിച്ചു. മരിച്ച കെവിന്റെ ദലിത് പശ്ചാത്തലവും വീട്ടുകാർ തമ്മിലെ സാമ്പത്തിക അന്തരവും നിമിത്തം പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടതാണ് ദുരഭിമാനകൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. കെവിന്റെ ഭാര്യ കൊല്ലം തെന്മല സ്വദേശിനി നീനു (20) റോമൻ കത്തോലിക്കവിഭാഗക്കാരായാണ്. മറ്റൊരുവിവാഹം നടത്താൻ ബന്ധുക്കൾ ഉറച്ചതോടെയാണ് നീനു കെവിനൊപ്പം ഇറങ്ങിപോയത്. ഇതിനിടെ ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം പൊലീസ് ഗൗരവമായി എടുത്തിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഞായറാഴ്ച പുലർച്ചെ ഒന്നിന് മാന്നാനം പള്ളിത്താഴത്തുനിന്ന് യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ കെവിന്റെ പിതാവ് ജോസഫും പെൺകുട്ടിയും പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷിക്കാൻ പൊലീസ് കൂട്ടാക്കിയില്ല. പെൺകുട്ടിയുടെ കുടുംബത്തിന് അനുകൂലമായ നിലപാട് എടുത്ത പൊലീസ് അവർക്ക് സഹായം ചെയ്യുന്ന രീതിയിലുള്ള നീക്കമാണ് നടത്തിയതും വിമർശമുയർന്നിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ചേരമർ വിഭാഗത്തിൽപെടുന്ന കെവി?െൻറ കുടുംബം ക്രിസ്?തുമതം സ്വീകരിച്ചവരാണ്?. ജാതിവ്യത്യാസവും സാമ്പത്തിക
അന്തരവുമാണ് ഇവരുടെ ബന്ധത്തിൽ വില്ലനായത്.


രണ്ടു വർഷത്തിലേറെയായി അടുപ്പമുണ്ടായിരുന്ന തെന്മല സ്വദേശിയും കോളേജ് വിദ്യാർഥിനിയുമായ പെൺകുട്ടിയെ കെവിൻ ഈമാസം 25നാണ് രജിസ്റ്റർ വിവാഹം കഴിച്ചത്. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഇരുവരെയും ഗാന്ധിനഗർ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. വിവാഹം രജിസ്റ്റർ ചെയ്തരേഖകൾ കാണിച്ചെങ്കിലും പിതാവിനൊപ്പം പോകാൻ യുവതിയോട് പൊലീസ് ആവശ്യപ്പെട്ടു. വിസമ്മതിച്ച പെൺകുട്ടിയെ പൊലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽവെച്ച് മർദിക്കുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ചെയ്ത കെവിനൊപ്പം ജീവിക്കാൻ താൽപര്യമെന്ന് അറിയിച്ചു. ഇതേത്തുടർന്ന് കെവിനും ബന്ധുവായ അനീഷും ചേർന്ന് പെൺകുട്ടിയെ അമലഗിരിയിലെ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 1.30ന് മൂന്നുവാഹനങ്ങളിലായി എത്തിയ ക്വട്ടേഷൻ സംഘം കെവിനെയും ബന്ധുവായ മാന്നാനം കളമ്പുകാട്ടുചിറ അനീഷ് സെബാസ്റ്റിയനെയും (30) അനീഷിനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. മാന്നാനം പള്ളിത്താഴത്തെ വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറിയ സംഘം കഴുത്തിൽ വടിവാൾ വെച്ച് ഇരുവരെയും ഭീഷണിപ്പെടുത്തിയാണ് വാഹനത്തിൽ കയറ്റിയത്. മൂന്നുവാഹനങ്ങളിലായെത്തിയ പന്ത്രണ്ടംഗ സംഘം വീട് പൂർണമായും അടിച്ചു തകർത്തു. തെന്മയിലേക്കുപോയ സംഘം യാത്രക്കിടെ ക്രൂരമായി മർദിച്ചു. തെന്മല എത്തിയതോടെ ഛർദിക്കാൻ തോന്നുന്നതായി അനീഷ് അറിയിച്ചതോടെ രാവിലെ 11ന് പുനലൂർ ഭാഗത്ത് ഇറക്കിവിട്ടു. ഇതിനിടെ, അനീഷിനെയും കെവിനെയും കാണാനില്ലെന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയുമായി സ്‌റ്റേഷനിെലത്തിയ ഭാര്യ നീനുവിനോട് പൊലീസ് പറഞ്ഞത് ഇങ്ങനെ: ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്. അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞുനോക്കാമെന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് നീനു പൊലീസ് സ്?റ്റേഷനിൽ കുത്തിയിരുന്നു. പിതാവ് ജോസഫിനും സമാനരീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് ആക്ഷേപമുണ്ട്. മറ്റൊരുവിവാഹം നടത്താൻ ബന്ധുക്കൾ ഉറച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപോവുകയായിരുന്നു. ഇതിനിടെ ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം പൊലീസ് ഗൗരവമായി എടുത്തിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ്: മേരി (ഓമന), ഏകസഹോദരി: കൃപ (സ്‌കൂൾമാസ്റ്റർ ഓഫിസ്, കോട്ടയം)