കെവിനും നീനുവും വിവാഹിതരായിരുന്നില്ല.. സോഷ്യൽ മീഡിയയിൽ നീനുവിനെതിരെ അസഭ്യവർഷം.

കെവിനും നീനുവും വിവാഹിതരായിരുന്നില്ല.. സോഷ്യൽ മീഡിയയിൽ നീനുവിനെതിരെ അസഭ്യവർഷം.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തൽ. കെല്ലപ്പെട്ട കെവിനും നീനുവും തമ്മിലുള്ള വിവിവാഹം കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്. സാധാരണയായി രജിസ്റ്റർ വിവാഹം കഴിക്കുമ്പോൾ നിരവധി നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഇവർ ഇരുവരുടെയും കാര്യത്തിൽ അതെന്നും സംഭവിച്ചിട്ടില്ലെന്നും, വിവാഹത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ട്.
എന്നാൽ ഇതിനെ തുടർന്ന് കടുത്ത രീതിയിലുള്ള തെറിവിളികളാണ് സോഷ്യൽ മീഡിയയിൽ നീനുവിന് നേരെ ഉയരുന്നത്. ഇത് ജാതീയമായ ആക്ഷേപങ്ങൾ വരെയുണ്ട്.
കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാൽ ഇതാകും അവസ്ഥ, നീ അനുഭവിക്കണം.
നേരെ ചൊവ്വേ കുരിശും വരച്ച് ജീവിക്കുന്ന നസ്രാണി ചെക്കൻന്മാർ പെണ്ണ് കാണാൻ ചെല്ലുമ്പോൾ എവളുമാർക്ക് ഒടുക്കത്തെ വാലാണ് എന്ന് വരെ കമന്റുണ്ട്.
എന്നാൽ നീനുവിനെ അവളുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കില്ലെന്ന് കെവിന്റെ പിതാവ് രാജൻ പറഞ്ഞു. അവളെ തങ്ങളുടെ കുടുംബം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group