നവവരന്റെ കൊലപാതകം; കോട്ടയം എസ്. പിയെ സ്ഥലം മാറ്റി, കേസ് എ. ഡി. ജി. പി അന്വേഷിക്കും.

സ്വന്തം ലേഖകൻ

കോട്ടയം: നവവരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ അനാസ്ഥായ്ക്ക് എതിരെ വൻ പ്രതിക്ഷേധം. ഇതിനെ തുടർന്ന് കോട്ടയം എസ്. പിയെ സ്ഥലം മാറ്റി, കൂടാതെ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസുക്കാർക്കെതിരെ നടപടി സ്വീകരിക്കും. കേസ് എ. ഡി. ജി. പി അന്വേഷിക്കുമെന്ന് ഡി. ജി. പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.

കെവിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെടുത്തത്. കണ്ണുകൾ ചൂഴ്‌ന്നെടുത്തു. മൃതദേഹത്തിൽ നിരവധി മുറിവുകളും ഉണ്ട്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനു മുൻപിൽ പ്രതിക്ഷേധക്കാരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്താണ്. ഇയാൾ ഡി. വൈ. എഫ്. ഐയുടെ യൂണിറ്റ് സെക്രട്ടറിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group