കള്ളനോട്ടടി: സീരിയൽ നടി ജാമ്യം തേടി ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ കൊച്ചി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടി സൂര്യയും സഹോദരി ശ്രുതിയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം കേസിൽ അറസ്റ്റിലായ ഇവരുടെ അമ്മ രമാദേവി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും, നോട്ട് അടിക്കുന്നതിനുള്ള യന്ത്രസാമഗ്രികളും പോലീസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.