video
play-sharp-fill

കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കോട്ടയം നഗര മധ്യത്തിൽ ഒളിവിൽ കഴിയുന്നു നാളെ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ, പ്രമുഖ ക്രിമിനൽ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങും

ശ്രീകുമാർ കോട്ടയം: കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ് കോട്ടയം നഗര മധ്യത്തിൽ നിരണം ഭദ്രാസനത്തിന്റെ കീഴിലുള്ള ആശ്രമത്തിൽ ഒളിവിൽ കഴിയുന്നു. നാളെ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ, പ്രമുഖ ക്രിമിനൽ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങുമെന്ന് തേർഡ് ഐ ന്യൂസിന് സൂചന ലഭിച്ചു. നാളെ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും ജാമ്യം ലഭിക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് വൈദികൻ. ജാമ്യം തള്ളിയാൽ ഉടൻ തന്നെ കോട്ടയം കോടതിയിൽ കീഴടങ്ങാനാണ് തയ്യാറെടുക്കുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് […]

കനത്ത മഴ: നഗരത്തിൽ കനത്ത നാശം; വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിലും കാറ്റിലും നഗരത്തിലും പരിസരത്തും വൻ നാശം. പള്ളിപ്പുറത്ത് കാവിന് മുൻപിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് കൂറ്റൻ ആൽമരം കടപുഴകി വീണത്. ക്ഷേത്രം തുറക്കുന്നതിന് മുൻപായതിനാൽ ആർക്കും അപകടം ഉണ്ടായില്ല. അര മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ക്ഷേത്രം തുറന്നേനെ. ഇവിടെ ഭക്തരുടെ വാഹനങ്ങൾ ഉണ്ടായേനെ. ഈ സമയത്ത് മരം വീണിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനേ. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയിലും കാറ്റിലും ജില്ലയിലെ മിക്കയിടത്തും വൈദ്യുതി മുടങ്ങി. ജില്ല പൂർണമായും […]

ചിങ്ങവനത്ത് വൻ കഞ്ചാവ് വേട്ട: എട്ടു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ; കഞ്ചാവ് പിടിച്ചത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും

ശ്രീകുമാർ കോട്ടയം: ബൈക്കിൽ കടത്തുകയായിരുന്ന എട്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ ചിങ്ങവനം പൊലീസ് പിടികൂടി. ബൈക്കും കാറും കൂട്ടിയിടിച്ചതോടെ യുവാക്കൾ കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് ഇവരെ പിൻതുടർന്ന പൊലീസ് സംഘമാണ് രണ്ടു പേരെയും പിടികൂടിയത്. വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ച പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ചിങ്ങവനം പുത്തൻപള്ളിക്ക് സമീപമായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി. […]

നരേന്ദ്രമോദി സർക്കാരിന്റെ 4 വർഷത്തെ ഭരണനേട്ടങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ- യുവമോർച്ച

സ്വന്തം ലേഖകൻ കല്ലറ: കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികൾ നേരിട്ടെത്തിനായി വൈക്കം നിയോജക മണ്ഡലം യുവമോർച്ച കമിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. കല്ലറയിൽ നിന്നും ആരഭിച്ച ബൈക്ക് റാലി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലുടെ വൈക്കം ടൗണിൽ സമാപിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വി പി മുകേഷ് നി: മ :പ്രസിഡന്റ് പത്മകുമാറിന് പാർട്ടി പതാക കൈമാറിക്കൊണ്ട് റാലി ഫ്ലാഗ് ഓഫ് ഉത്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാംകുമാർ, എസ് സി മോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് രമേശ് കാവിമറ്റം, […]

ലോക്സഭാതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേഡർ പ്രവർത്തന മാതൃക സ്വീകരിക്കാൻ തയ്യാറെടുത്ത് കേരളാ കോൺഗ്രസ്സ്

സ്വന്തം ലേഖകൻ കോട്ടയം:പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഘടകങ്ങളെയും പ്രവർത്തകരേയും സുസജ്ജമാക്കാൻ കേരളാ കോൺഗ്രസ്സ് നേതൃയോഗം തീരുമാനമെടുത്തു. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കോൺഗ്രസ്സ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ കോട്ടയം ലോക്സഭാ സീറ്റ് കേരളാ കോൺഗ്രസ്സിന് തന്നെയായിരിക്കും എന്ന ഉറപ്പ് ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി രൂപം നൽകിയത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരളാ കോൺഗ്രസ്സ് ലോക്സഭാമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നിലവിൽ വന്നു. ജനാധിപത്യപാർട്ടികളുടെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്ഥമായി സംസ്ഥാന ജില്ലാ ഭാരവാഹികൾക്ക് നേരിട്ടുള്ള ചുമതല പഞ്ചായത്ത് […]

കോട്ടയത്തെ ഗതാഗത കുരുക്ക് തടയാൻ ഫ്‌ലൈ ഓവർ സംവിധാനം പരിഗണനയിൽ: മന്ത്രി ജി. സുധാകരൻ

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ കോട്ടയത്ത് ഒരു ഫ്ലൈഓവർ സംവിധാനമോ ഓവർ ബ്രിഡ്ജോ ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കോട്ടയം റസ്റ്റ് ഹൗസ് പുതിയ കെട്ടിട നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളും ആധുനീകവത്ക്കരിച്ച് മാതൃകാ അതിഥിമന്ദിരങ്ങളാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് മെച്ചപ്പെട്ട കാന്റീൻ, ജീവനക്കാർക്ക് പ്രേത്യേക യൂണിഫോം എന്നിവയെല്ലാം നടപ്പിലാക്കുന്നതിലൂടെ […]

മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

സ്വന്തം ലേഖകൻ പാലക്കാട്: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. കൊയമ്പത്തൂർ കോവയ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. 2011ൽ ആണ് ശശീന്ദ്രനും മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മലബാർ സിമന്റ്സിലെ മുഴുവൻ അഴിമതിയും അറിയുന്ന ആളായിരുന്നു ശശീന്ദ്രൻ. ശശീന്ദ്രനും മക്കളും മരിച്ചത് ദുരൂഹ സാഹചര്യത്തിലാണെന്നും സംഭവത്തിൽ വ്യവസായി വി എം രാധാകൃഷ്ണന് പങ്കുണ്ടെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൂന്നു ദിവസം മുൻപാണ് വൃക്കരോഗ ചികിത്സയുമായി […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ

സ്വന്തം ലേഖകൻ പീരുമേട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28കാരിയായ യുവതി ഇടുക്കിയിൽ അറസ്റ്റിൽ. കുമിളി സ്വദേശിനിയായ യുവതിയാണ് കേസിൽ പ്രതിസ്ഥാനത്ത്. പോക്സോ നിയമപ്രകാരമുള്ള കേസിൽ ഇവരെ പീരുമേട് കോടതി റിമാന്റ് ചെയ്ത് കോട്ടയം വനിത ജയിലിലേക്ക് അയച്ചു. മാസങ്ങൾക്ക് മുമ്പ് അവിചാരിതമായി യാത്രക്കിടെയാണ് യുവതി ആൺകുട്ടിയെ കാണുന്നത്. ആൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വന്തം വീട്ടിലെത്തിച്ച് യുവതി ലൈംഗികമായി ദുരുപയോഗപ്പെടുത്തുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയാണ് യുവതി ഉപയോഗിച്ചതെന്ന് പതിനേഴുകാരൻ ചൈൽഡ് ലൈനിൽ മൊഴി നൽകി. യുവാവിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

ലോകകപ്പിൽ തോറ്റതിന് ബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽത്തുമ്പിൽ നിർത്തിയ ബാലൻ ഇനി സിനിമയിലേയ്ക്ക്

സ്വന്തം ലേഖകൻ എറണാകുളം: ലോകകപ്പിൽ തോറ്റു തുന്നം പാടിയ ബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽ തുമ്പിൽ നിർത്തിയ ബാലനായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ താരം. സംഭവം ഹിറ്റായതോടെ ഈ ബാലന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവസംവിധായകൻ അനീഷ് ഉപാസന രംഗത്തെത്തിയിരുന്നു. ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് എന്നായിരുന്നു രസകരമായ വീഡിയോ പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ സോഷ്യൽമീഡിയായുടെ ഇടപെടലിൽ ഈ കൊച്ചു മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. എറണാകുളം പുത്തൻവേലിക്കര കുത്തിയ റോഡ് സ്വദേശിയായ ഡേവിസിൻറെയും സിനിയുടെയും മകനായ ഈ കുട്ടി ചിന്തുവെന്ന […]

ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന പരാതി: പാലാ രൂപതാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണ സംഘം പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴിയെടുക്കുന്നു. തനിക്കു നേരെയുണ്ടായ പീഡനങ്ങൾ കുറവിലങ്ങാട് പള്ളി വികാരിയേയും പാലാ രൂപതാ ബിഷപ്പിനെയും അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉച്ചയോടെ പാലാ ബിഷപ്പ് ഹൗസിൽ എത്തി ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. വൈകിട്ടോടെ കുറവിലങ്ങാട് പള്ളി വികാരിയിൽ നിന്നും മൊഴിയെടുക്കും. ഇരുവരുടെയും മൊഴിയെടുത്ത ശേഷം തിങ്കളാഴ്ച കർദ്ദിനാൾ […]