play-sharp-fill

പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു; ഞെട്ടലോടെ പ്രോസിക്യൂഷൻ, കരുക്കൾ നീക്കി ദിലീപ്‌

സ്വന്തം ലേഖകൻ കൊച്ചി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ജൂലൈ നാലിന് വിധി പറയാൻ ഇരിക്കുന്ന സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിർഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാർ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടിൽ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പൾസർ സുനിയുമായി ശനിയാഴ്ച രഹസ്യ ചർച്ച നടത്തിയിരുന്നു. ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ […]

എംഡിക്കെതിരെ യൂണിയനുകൾ: വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ യൂണിയൻ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; യൂണിയനുകളുമായി ഏറ്റുമുട്ടലിനു തച്ചങ്കരി

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസിയെ നന്നാക്കാനുള്ള പരിശ്രമത്തിൽ യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. യൂണിയനുകൾ ആഞ്ഞടിക്കുന്നതിനെതിരെ അതിനേക്കാൾ ശക്തിയിൽ തിരിച്ചടിച്ചാണ് തച്ചങ്കരി ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. തച്ചങ്കരിയുടെ ഉത്തരവ് ലംഘിച്ച് വിവിധ ഓഫിസുകളിൽ പ്രകടനം നടത്തുകയും, ഉത്തരവിന്റെ പകർപ്പ് കത്തിക്കുകയും ചെയ്ത 18 യൂണിയൻ നേതാക്കൾക്കാണ് തച്ചങ്കരി ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ തച്ചങ്കരിയും യൂണിയനുകളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമായി. കെഎസ്ആർടിഇഎ (സിഐടിയു), ടിഡിഎഫ്, കെഎസ്ആർടിഇയു (എ.ഐടിയുസി) യൂണിയൻ നേതാക്കൾക്കാണ് കെഎസ്ആർടിസി എംഡി കാരണം കാണിക്കൽ നോട്ടീസ് […]

കെ.എസ്.ആർ.ടി.സിയ്ക്കു പുതുയുഗ പിറവി: ശമ്പള പരിഷ്‌കരണ ചർച്ചകളുമായി തച്ചങ്കരി; തച്ചങ്കരിയുടെ നിർണ്ണായക നീക്കത്തിൽ ഞെട്ടിവിറച്ച് യൂണിയനുകൾ; ആവശ്യം ഉന്നയിക്കും മുൻപ് ചർച്ചയ്ക്കു വിളിച്ച് ജീവനക്കാരെയും ഞെട്ടിച്ച് തച്ചങ്കരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതുയുഗപിറവിയ്ക്കു തുടക്കമിട്ട് മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരി. വർഷങ്ങളായി ജീവനക്കാർക്കു ലഭിക്കാതിരുന്ന ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കും എന്ന പ്രതീക്ഷ നൽകി ജീവനക്കാരുടെ യൂണിയനുകളെ ശമ്പള പരിഷ്‌കരണ ചർച്ചയ്ക്കു ക്ഷണിച്ചാണ് ടോമിൻ തച്ചങ്കരി ഇപ്പോൾ ഞെട്ടിക്കുന്ന തീരുമാനം പുറത്തു വിട്ടിരിക്കുന്നത്. തച്ചങ്കരിയുടെ ബൂമറാങ്ങിൽ തരിച്ചു നിൽക്കുകയാണ് കെ.എസ്ആർടിസിയിലെ എല്ലാ വിഭാഗം യൂണിയനുകളും. യൂണിയനുകൾ ആവശ്യം ഉന്നയിക്കും മുൻപു തന്നെ ഒരു പടി കയറി വെട്ടികളിച്ചിരിക്കുകയാണ് ഇപ്പോൾ തച്ചങ്കരി. ആറു വർഷമെങ്കിലും മുൻപാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. കോർപ്പറേഷൻ […]

കുമ്മനംകാരുടെ രാജേട്ടന് ഊഷ്മളമായ സ്വീകരണം

സ്വന്തം ലേഖകൻ കോട്ടയം:  നാട്ടുകാരും കൂട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും കൂടെ പഠിച്ചവരും ചേര്‍ന്ന് കുമ്മനം രാജശേഖരന് ജന്മനാട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. മിസോറാം ഗവര്‍ണറായി അധികാരമേറ്റിട്ട് ആദ്യമായയാണ് അദ്ദേഹം ജന്മനാട്ടില്‍ എത്തുന്നത്.കുമ്മനം രാജശേഖരന്‍ പഠിച്ച യുപി സ്‌കൂളിലായിരുന്നു സ്വീകരണ യോഗം.   സ്‌കൂള്‍ ഹാളില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ കുമ്മനം തനി കുമ്മനംകാരനായി മാറി.ആബാലവൃദ്ധം ജനങ്ങളാണ് സ്വീകരണ യോഗത്തിന് ഒഴുകിയെത്തിയത്. ഞാന്‍ ആദ്യമായി പ്രസംഗിച്ച സ്ഥലത്താണ് ഇപ്പോള്‍ സ്വീകരണം നടക്കുന്നതെന്നും ആദ്യപ്രസംഗത്തിലെ അനുഭവവും അദ്ദേഹം  സദസുമായി പങ്കുവെച്ചു. കൂടെ പഠിച്ചവരെയും തന്നെ സ്വാധീനിച്ചവരെയും അദ്ദേഹം സ്മരിച്ചു. […]

ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു; കഞ്ചാവ് കേസ് പ്രതിയായ യുവാവ് അറസ്റ്റിൽ

ക്രൈം ഡെസ്‌ക് കോട്ടയം: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കഞ്ചാവ് കേസ് പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയറുവേദനയെ തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കാരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന കുടമാളൂർ രാജീവത്തിൽ അരവിന്ദിനെ(20)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്തത്. കഞ്ചാവുമായി നേരത്തെ ഗാന്ധിനഗർ പൊലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടുള്ള ഇയാൾ ജയിലിലും കഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ സെക്കൻഡ് ഹാൻഡ് […]

അർക്കേഡിയ ബാറിൽ ക്ളോറിൻ ലീക്കായി; ബാറിൽ ഇരുന്നവർക്ക് അസ്വസ്ഥത

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തെ ബാർ ഹോട്ടലിൽ ക്ളോറിൻ ലീക്കായി ബാറിലെത്തിയവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി പരാതി. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അർക്കേഡിയ ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള ബാറിലായിരുന്നു സംഭവം. ബാറിനുള്ളിൽ അൻപതിലേറെ മദ്യപാനികൾ ഈ സമയം ഉണ്ടായിരുന്നു. ഇവർ മദ്യപിച്ചു കൊണ്ടിരിക്കുന്നതിനിടെ അസ്വസ്ഥതയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവർ ബാറിനുള്ളിൽ നിന്നും ഇറങ്ങിയോടി. ബാറിലെ ചോർന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഇതിനിടെ ബാറിനുള്ളിലുണ്ടായിരുന്നവരിൽ നിന്നും ബിൽ പിടിച്ചു […]

ജില്ലയിലെ ഈ സ്കൂളുകൾ തിങ്കളാഴ്ച അവധി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന   കോട്ടയംതാലൂക്കിലെ ഗവ.എൽ.പി.എസ് കണിയാംകുന്ന് മണർകാട്, ഗവ.എൽ.പി.എസ് അയർ കുന്നം,ഗവ.യു.പി.എസ് തിരുവാർപ്പ്, അമൃത എച്ച്.എസ് മൂലേടം ചങ്ങനാശ്ശേരി താലൂക്കിലെഎൻ.എസ്.എസ്.യു.പി.എസ് പുഴവാത്,ഗവ.എൽ.പി.എസ് പെരുന്ന,ഗവ.യു.പി.എസ് പെരുന്ന പടിഞ്ഞാറ് വൈക്കം താലൂക്കിലെ എസ്.എൻ.എൽ .പി.എസ് വൈക്ക പ്രയാർ  എന്നീ  സ്കൂളുകൾക്ക്  ജൂൺ 18 ന് തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു

കാലം കാത്തു വച്ച ആദരവ്: കുമ്മനത്തിനു പൊലീസ് നൽകിയത് വൻ വരവേൽപ്പ്; കുമ്മനത്തിനു നാടിന്റെ ആദരം

സ്വന്തം ലേഖകൻ കോട്ടയം: മിസോറാം ഗവർണറായ ശേഷം ജില്ലയിൽ എത്തിയ കുമ്മനം രാജശേഖരനു സ്വന്തം നാട് ഒരുക്കിയത് രാജകീയ വരവേൽപ്പ്. സർക്കാർ ജോലി ഉപേക്ഷിച്ചു രാജ്യസേവനത്തിനു തയ്യാറെടുത്ത് രംഗത്തിറങ്ങിയ കുമ്മനത്തെ പരിഹസിച്ചവർക്കുള്ള ഉശിരൻ മറുപടിയുമായി എത്തിയ അദ്ദേഹത്തിനു നാട്ടകം ഗസ്റ്റ്ഹൗസിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ ഒരുക്കിയാണ് സ്വീകരിച്ചത്. നാടു മുഴുവൻ അഭിമാനത്തോടെ നോക്കി നിന്നപ്പോഴാണ് രാജകീയമായ ആ വരവുണ്ടായത്. കുമ്മനം രാജശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച് കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ജന്മനാട് രാജകീയമായ സ്വീകരണം അദ്ദേഹത്തിനു ഒരുക്കി നൽകിയത്. മെട്രോ റെയിൽ […]

ഡൽഹി മുഖ്യമന്ത്രിയുടെ സമരം: പിൻതുണയുമായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ; സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ ഡൽഹി: ജനകീയ വിപ്ലവത്തിലൂടെ ഡൽഹിയിൽ അധികാരത്തിൽ എത്തിയ ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തിനു പിൻതുണയുമായി കൂടുതൽ മുഖ്യമന്ത്രിമാർ രംഗത്ത്. സമരത്തിൽ ഇടപെടണമെന്നും സമരം ഒത്തു തീർപ്പിക്കാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് എത്തണമെന്നുമാവശ്യപ്പെട്ട് രാജ്യത്തെ നാല് പ്രതിപക്ഷ മുഖ്യമന്ത്രിമാർ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ നീക്കം കഴിഞ്ഞ ദിവസം രാത്രിയിലാണ് നടന്നത്. കെജ്‌രിവാളിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രിമാർ സമരം അവസാനിപ്പിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. […]

കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയും ഉപയോഗവും: നാലു യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധിനഗറിലെ കോളനി കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തിയിരുന്ന നാലു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 100 ഗ്രാം കഞ്ചാവും വലിക്കാനുപകരിക്കുന്ന ഉപകരണവും പിടിച്ചെടുത്തു. ഗാന്ധിനഗർ മുടിയൂർക്കര ചെമ്മനംപടി തോണ്ടൂത്തറ നിധീഷ്(18), പട്ടത്താനം പറക്കുന്നേൽ ഷിജു (18), ആലപ്പുഴ കഞ്ഞിക്കുഴി മുഹമ്മ സുധി (19), മഴുവേരിൽ ശ്രീനാഥ് (18) എന്നിവരെയാണ് ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുടിയൂർക്കര പട്ടത്താനം കോളനിയിലെ വീട് കേന്ദ്രീകരിച്ചു ഇവർ കഞ്ചാവ് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി […]