അർക്കേഡിയ ബാറിൽ ക്ളോറിൻ ലീക്കായി; ബാറിൽ ഇരുന്നവർക്ക് അസ്വസ്ഥത

അർക്കേഡിയ ബാറിൽ ക്ളോറിൻ ലീക്കായി; ബാറിൽ ഇരുന്നവർക്ക് അസ്വസ്ഥത

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തെ ബാർ ഹോട്ടലിൽ ക്ളോറിൻ ലീക്കായി ബാറിലെത്തിയവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി പരാതി.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അർക്കേഡിയ ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള ബാറിലായിരുന്നു സംഭവം. ബാറിനുള്ളിൽ അൻപതിലേറെ മദ്യപാനികൾ ഈ സമയം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ മദ്യപിച്ചു കൊണ്ടിരിക്കുന്നതിനിടെ അസ്വസ്ഥതയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവർ ബാറിനുള്ളിൽ നിന്നും ഇറങ്ങിയോടി. ബാറിലെ ചോർന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഇതിനിടെ ബാറിനുള്ളിലുണ്ടായിരുന്നവരിൽ നിന്നും ബിൽ പിടിച്ചു വാങ്ങിയത് നേരിയ തർക്കത്തിന് ഇടയാക്കി. ഇപ്പോഴും പലർക്കും ചുമയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ട്.