കനത്ത കാറ്റും മഴയും: മരം വീണ് ജില്ലയിൽ കനത്ത നാശം; മൂലവട്ടത്തും കാരാപ്പുഴയിലും പനച്ചിക്കാട്ടും വീടുകൾ തകർന്നു
സ്വന്തം ലേഖകൻ ചിത്രങ്ങൾ – വിഷ്ണു ഗോപാൽ കോട്ടയം: ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടം. കാറ്റടിച്ച് മൂലേടം, പനച്ചിക്കാട്, വേളൂർ, വൈക്കം എന്നിവിടങ്ങളിലായി നൂറിലേറെ വീടുകൾ തകർന്നു. ഞായറാഴ്ച രാവിലെയാണ് കാറ്റും ശക്തമായ മഴയും ഉണ്ടായത്. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണതിനാൽ പലസ്ഥലത്തും വൈദ്യുതിബന്ധം ഇല്ലാതായി. ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് മണിക്കൂറുകൾ കൊണ്ടാണ് വീടിനു മുകളിൽ വീണ മരങ്ങൾ മുറിച്ച് നീക്കിയത്. മൂലവട്ടം , തുരുത്തുമ്മേൽ , മുപ്പായിക്കാട് […]