ബാലസോര്‍ ട്രെയിന്‍ ദുരന്തം: വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതിയിലെ അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്.വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച്, ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമായ കവച് ഉടന്‍ നടപ്പാക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച വാർത്തയ്ക്ക് പിന്നാലെ ട്രെയിനിലും സമാന സംഭവം…! ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചതായി പരാതി..! മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി

സ്വന്തം ലേഖകൻ ദില്ലി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചതായി പരാതി. അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുന്ന കുമാർ മൂത്രമൊഴിക്കുകയായിരുന്നു.യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി. മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി […]

ട്രെയിൻ മിസ്സായ ദേഷ്യം മാറാൻ ട്രെയിനില്‍ ബോംബെന്ന് ഭീഷണി മുഴക്കി യുവാവ്; ഒരു മണിക്കൂര്‍ വൈകിയ ട്രെയിനില്‍ മറ്റൊരു സ്റ്റേഷനിൽ നിന്ന് കയറിയപ്പോൾ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂര്‍:റിസര്‍വ് ചെയ്ത ട്രെയിന്‍ മിസ്സായത്തിനെ തുടര്‍ന്ന് ട്രെയിനിന് ബോംബ് ഭീഷണി ഉണ്ടെന്ന വ്യാജ സന്ദേശം നൽകി യുവാവ്.വണ്ടി വൈകിപ്പിച്ച യുവാവിനെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി പത്തൊൻപതുകാരൻ സൗമിത്ര മണ്ഡലിനെയാണ് കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെ ബന്ധു വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഇയാൾ ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് ചെന്നൈയിലേക്ക് സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോഴേക്കും […]

അതിരമ്പുഴ തിരുനാൾ ; പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌

സ്വന്തം ലേഖകൻ കോട്ടയം : അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു. പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. ജനുവരി 23 നും 24 നും തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 24,25 തീയതികളിൽ പുലർച്ചെ 07. 18 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിനും, ജനുവരി 24,25 തിയതികളിൽ പാലക്കാട് നിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 07.50 ന് ഏറ്റുമാനൂർ എത്തുന്ന […]

ട്രെയിനിൽ വിദ്യാർത്ഥികൾക്ക് നേരെ അശ്ലീല പ്രകടനം; ദുരനുഭവം ഉണ്ടായത് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് പോയ വിദ്യാർത്ഥികൾക്ക് ; ഇയാൾ ലൈംഗികചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

തിരുവനന്തപുരം: ട്രയിനിൽ യാത്ര ചെയ്ത വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഇയാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇവർ വീഡിയോ എടുക്കുന്നതു കണ്ട് ഇയാള്‍ വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഒരാൾ അശ്ലീല ചേഷ്ടകൾ പെൺകുട്ടിയെ കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ വർക്കല സ്റ്റേഷനിൽ ഇറങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഒപ്പം ഉണ്ടായിരുന്ന […]

രാജ്യത്ത് ഇന്ന് മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും ; ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ ; സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍ മാത്രം : ഇന്ന് മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും 15 ട്രെയിനുകളാണ് പ്രത്യേക സര്‍വീസ് നടത്തുക. ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വില്‍പ്പന മിനുറ്റുകള്‍ക്കകമാണ് പൂര്‍ത്തിയായത്. കേരളത്തിലേക്ക് നാളെ മുതല്‍ ആയിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസ് വീതം നടത്താന്‍ തീരുമാനമായി. ചൊവ്വാഴ്ചയും ഞായറാഴ്ചയും സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീസ് […]

കൊറോണ വൈറസ് ഭീതിയിൽ യാത്രക്കാരില്ല ; ട്രെയിനുകൾ റദ്ദാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ ഭീതിയിൽ സഞ്ചരിക്കാൻ യാത്രക്കാരില്ല. ട്രെയിനുകൾ റദ്ദാക്കി. വൈറസ് രോഗബാധ പടർന്നിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ യാത്രകൾ ഒഴിവാക്കുന്നതിനാൽ തിരക്ക് കുറഞ്ഞ സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ് റെയിൽവേ. യാത്രക്കാരില്ലാത്തതിനാൽ ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എസി എക്‌സ്പ്രസ് (22207)20, 24, 27, 31 തിയതികളിൽ സർവീസ് നടത്തില്ല. ഇതേ ട്രെയിനിന്റെ (22208) തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള സർവീസും 22, 25, 29, ഏപ്രിൽ 1 തിയതികളിലെ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 21-ാം തിയതി ശനിയാഴ്ച പുറപ്പെടാനിരുന്ന എറണാകുളം വേളാങ്കണ്ണി (06015) സ്‌പെഷ്യൽ ട്രെയിനും 22ന് […]

യാത്രക്കാർ ശ്രദ്ധിക്കുക…! ട്രാക്കിൽ അറ്റകുറ്റപ്പണി, കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടും

സ്വന്തം ലേഖകൻ കൊച്ചി: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടും. വൈക്കം റോഡിനും പിറവം റോഡിനുമിടയിലെ 19-ാം നമ്പർ ലെവൽക്രോസിലെ ഗർഡർ നീക്കുന്നതിനാൽ ഫെബ്രുവരി 29, മാർച്ച് ഒന്ന് ദിവസങ്ങളിൽ കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ വൈകിയോടും. കോട്ടയം – എറണാകുളം റൂട്ടിലോടുന്ന നാല് ട്രെയിനുകളാണ് രണ്ടു മണിക്കൂറോളം വൈകിയോടുനവ്‌നത്. വൈക്കം റോഡിനും പിറവം റോഡിനും ഇടയിൽ പാളത്തിലെ സ്റ്റീൽ ഗർഡർ മാറ്റി കോൺക്രീറ്റ് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗാന്ധിധാമിൽനിന്നുള്ള നാഗർകോവിൽ എക്‌സ്പ്രസ് രണ്ടു മണിക്കൂർ പിറവം റോഡ് […]

റെയിൽവെയോട് ഇനി കളിക്കാൻ നിന്നാൽ പിടിവീഴും ; രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവികൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: റെയിൽവെയോട് ഇനി കളിക്കാൻ നിൽക്കണ്ട. രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവി സ്ഥാപിക്കും. 2022ഓടു കൂടി രാജ്യത്തെ മുഴുവൻ ട്രെയിൻ കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുറ്റവാളികൾ കയറാതിരിക്കാൻ വേണ്ടിയാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക. സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകൾ സ്ഥാപിക്കുക. കുറ്റവാളികളെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്) സംവിധാനം ഉപയോഗിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് തിങ്കളാഴ്ച പറഞ്ഞു. 58,600 കോച്ചുകളിലും 6100 റെയിൽവേ സ്റ്റേഷനുകളിലും 2022 […]

റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തി വച്ച സംഭവം : ട്രെയിൻ അട്ടിമറിയെന്ന്‌ സൂചന ; ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ കോഴിക്കോട്: റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവച്ചത് ട്രെയിൻ മറിക്കാനാണെന്നാണ് സൂചന. സംഭവത്തിൽ ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ച. അയനിക്കാട് പെട്രോൾ പമ്പിന് പിൻഭാഗത്തുള്ള പാളത്തിൽ 50 മീറ്ററോളം ദൂരത്താണ് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചത്. ഇതിനുപുറമെ ഇവിടെത്തന്നെ കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞുമാറിയ നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളിൽ ഇങ്ങനെ ഉണ്ടാവാത്തതാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. പാളത്തിൽ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി […]