രാത്രിയിൽ കാമുകനും സുഹൃത്തുക്കൾക്കും ഒപ്പം കറങ്ങി നടന്നു;പ്രായപൂർത്തി ആകാത്ത മകളെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പോലീസിനെ സമീപിച്ചു; കാമുകനടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി തന്റെ കാമുകനെയും സുഹൃത്തുക്കളെയും രാത്രിയില്‍ വിളിച്ചുവരുത്തുകയും അവര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പറമ്ബില്‍ സ്വദേശി പാലത്തുപൊയില്‍ അബൂബക്കര്‍ നായിഫ് (18), മുഖദാര്‍ ബോറാ വളപ്പില്‍ അഫ്സല്‍ (19), കുളങ്ങരപ്പീടിക മന്നന്ത്രവില്‍പാടം മുഹമ്മദ് ഫാസില്‍ (18) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടി […]

കാരാട്ട് ഫൈസലിന്റെ വിജയാഘോഷത്തിനിടയില്‍ ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.

സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനം. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി, താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന കാരാട്ട് ഫൈസല്‍ ജയിച്ചചുണ്ടപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടിയത് പൂജ്യം വോട്ടാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായതിനാല്‍ സി.പി.എം ജില്ല കമ്മിറ്റി ഫൈസലിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു.   ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചെങ്കിലും എല്‍.ഡി.എഫ് സംവിധാനങ്ങള്‍ മുഴുവന്‍ പ്രവര്‍ത്തന സജ്ജമായത് കാരാട്ട് ഫൈസലിന് വേണ്ടിയായിരുന്നു. […]

മകൾ ഭിന്നശേഷിക്കാരി, മരുമകൾക്ക് കാൻസറും…! ലോക് ഡൗണിൽ മകന്റെ വരുമാനവും നിലച്ചിട്ടും ക്ഷേമ പെൻഷനിൽ നിന്നും കിട്ടിയതിൽ സത്യശീലൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 5000 രൂപ ; ഏവർക്കും മാതൃകയാവുന്ന സംഭവം കോഴിക്കോട്

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തുന്നത്. പലരും തനിക്ക് കിട്ടുന്ന ക്ഷേമ നിധി പെൻഷനിൽ നിന്നു വരെ തന്നാൽ കഴിയുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത്. ഇത്തരത്തിൽ മാതൃകയായിരിക്കുകയാണ് കോഴിക്കോട് ചാലിയം സ്വദേശി സത്യശീലൻ. മകൾ ഭിന്നശേഷിക്കാരി, മരുമകൾക്ക് കാൻസറും, ലോക്ക് ഡൗണിൽ മകന്റെ വരുമാനവും നിലച്ചു. എന്നാൽ ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പെൻഷനിൽ നിന്ന് 10,500 രൂപ കൈയിൽ കിട്ടിയപ്പോൾ അതിൽ 5000 രൂപ സർക്കാരിന്റെ ദുരിതാശ്വാസ […]

വളർത്തുപക്ഷികളുമായി സമ്പർക്കം പുലർത്തുന്നവർ ശ്രദ്ധിക്കുക …! സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ; പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യത

സ്വന്തം ലേഖകൻ കോഴിക്കോട്: വളർത്തുപക്ഷികളുമായി അടുത്ത് ഇടപെഴുകുന്നവർ ജാഗ്രത പുലർത്തുക. സംസ്ഥാനത്ത് രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിലും വേങ്ങേരിയിലെ വീട്ടിലെ പക്ഷികൾക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്ററിനുള്ളിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊല്ലാൻ നിർദ്ദേശം. കൂടാതെ പത്തുകിലോ മീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം നൽകും. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ചംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കി. വേങ്ങേരിയിലെ ഒരു വീട്ടിൽ വളർത്തുകോഴികൾ കൂട്ടമായി ചത്തതോടെ വീട്ടുകാരൻ മൃഗസംരക്ഷണവകുപ്പിൽ വിവരം […]

ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; ബസ് ജീവനക്കാർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ വെള്ളത്തിങ്കൽ റിതേഷ്, ഡ്രൈവർ പെരുവയൽ മുതലക്കുണ്ട് നിലം മുഹമ്മദ് റാഫി എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് താമരശേരിക്കു സമീപം ഈങ്ങാപ്പുഴയിൽവച്ച് മർദിച്ചത്. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു വച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ […]

റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തി വച്ച സംഭവം : ട്രെയിൻ അട്ടിമറിയെന്ന്‌ സൂചന ; ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ കോഴിക്കോട്: റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവച്ചത് ട്രെയിൻ മറിക്കാനാണെന്നാണ് സൂചന. സംഭവത്തിൽ ആർ.പി.എഫും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ച. അയനിക്കാട് പെട്രോൾ പമ്പിന് പിൻഭാഗത്തുള്ള പാളത്തിൽ 50 മീറ്ററോളം ദൂരത്താണ് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചത്. ഇതിനുപുറമെ ഇവിടെത്തന്നെ കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞുമാറിയ നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളിൽ ഇങ്ങനെ ഉണ്ടാവാത്തതാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. പാളത്തിൽ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി […]

വിദേശത്തുള്ള യുവാവിന്റെ പ്രണയത്തെച്ചൊല്ലി നാട്ടിലുള്ള സഹോദരനും മാതാവിനും ആൾക്കൂട്ട മർദ്ദനം

  സ്വന്തം ലേഖകൻ കുന്ദമംഗലം: സഹോദരന്റെ പ്രണയത്തിന്റെ പേരിൽ വീടുകയറി ആക്രമണം. യുവാവിനും മാതാവിനും ആൾക്കൂട്ടമർദ്ദനത്തിൽ പരിക്ക്. കോഴിക്കോട് പതിയമംഗലം സ്വദേശി ഉബൈദാണ് പരാതിയുമായി രംഗത്തെത്തിയത്. ഗൾഫിലുള്ള ജ്യേഷ്ഠൻ ഫർഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം യുവാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മർദനമേറ്റു. സഹോദരൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ഉബൈദ് പറയുന്നത്. പരാതിയുമായി കുന്ദമംഗലം പൊലീസിൽ എത്തിയപ്പോൾ കൃത്യമായ നടപടിയെടുത്തില്ലെന്നും ഉബൈദ് ആരോപിച്ചു. പരാതി നൽകിയതിന് ശേഷവും ചിലർ വീട്ടിലെത്തി സ്ത്രീകളെ അടക്കം […]

ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; കാമുകൻ പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ. കാരശ്ശേരി ആനയാംകുന്ന് ഹയർസെക്കൻണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മുക്കം പൊലീസാണ് പെൺക്കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിക്കുന്നതിന് തലേന്ന് ഇരുവരും കക്കാടാംപൊയിലിൽ എത്തിയെന്നാണ് വിവരം. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയലിൽ കണ്ടെത്തിയത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്റെ പേര് എഴുതിവെച്ചിരുന്നു. […]

സ്‌കൂളിൽ വച്ച് വിദ്യാർത്ഥിയുടെ കണ്ണിൽ പേനായ്ക്ക് കുത്തേറ്റു : ആശുപത്രിയിലാക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: മണൽവയലിൽ ക്ലാസ്സ് മുറിയിൽ വച്ച് കണ്ണിൽ പേനായ്ക്ക് കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരിക്ക് പറ്റിയാൽ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നത് വരെ കാത്തുനിൽക്കേണ്ടെന്നാണ് നിലപാട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ പി.സുരേഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. എ.കെ.ടി.എം എൽ.പി സ്‌കൂൾ എൽ.കെ.ജി വിദ്യാർത്ഥിയായ തൻവീറിനാണ് സഹപാഠിയുടെ പേനകൊണ്ടുള്ള കുത്തേറ്റ് കണ്ണിന് പരിക്ക് പറ്റിയത്. ഉച്ചയ്ക്ക് […]

മെഡിക്കൽ കോളെജിന് സമീപത്തെ കിണറിൽ നിന്നും ഒരാഴ്ച്ച പഴക്കമുളള മൃതദേഹം കണ്ടെത്തി ; പരിസരത്ത് നിന്നും കാണാതായ യുവാവിന്റേതെന്ന് സംശയം

  കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറില്‍ നിന്നും ഒരു മാസത്തിലേറെ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് കിണറിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തില്‍ കാണപ്പെട്ടത്. കൂടാതെ രണ്ട് ഹവായ് ചെരുപ്പുകള്‍ കിണറിന് പുറത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ജോലിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്ബില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെയാണ് കിണറിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ശേഷം നടത്തിയ പരിശോധനയിലാണ് സമീപത്തെ കിണറ്റില്‍ […]