പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ യൂത്ത് കോൺഗ്രസ്സ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

സ്വന്തം ലേഖകൻ കോട്ടയം : പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ,നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, നീതിക്കായി പൊരുതുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപ്പിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.പി. എസ്.സി വിഷയത്തിൽ സമരം നടത്തുന്നവരുമായി ചർച്ചക്ക് തയ്യാറല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ യുവജനളോടുള്ള വെല്ലുവിളിയാണ് അദ്ദേഹം പറഞ്ഞു.പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ […]

പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന്

സ്വന്തം ലേഖകന്‍ കോഴിക്കോട്: കര്‍ഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ചുകൊടുത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചത്. ‘ഇന്ത്യ – ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഉഷയുടെ ട്വീറ്റ്. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ചുകൊടുത്ത അതേ സ്‌ക്രിപ്റ്റ് ആയിരുന്നു ട്വീറ്റില്‍ എന്ന ആരോപണവുമുണ്ടായിരുന്നു. കര്‍ഷക സമരത്തില്‍ സച്ചിന്റെ നിലപാടിനൊപ്പം ചേര്‍ത്തുവായിക്കപ്പെട്ടതോടെ […]

പാലായിലെ ഹോട്ടല്‍ ഉദ്ഘാടനം അനാവശ്യവും രാഷ്ട്രീയപ്രേരിതവും; പിന്നില്‍ കേരള കോണ്‍ഗ്രസ്- സിപിഎം-സംഘപരിവാര്‍ അജണ്ട ; വിദ്വേഷപ്രചരണത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകന്‍ പാലാ: ഹോട്ടല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന അസഹിഷ്ണുത പ്രചാരണത്തിനെതിരെ ശബ്ദമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. മതസ്പര്‍ദ്ധയ്ക്ക് വഴിവയ്ക്കുന്ന ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ കേരള കോണ്‍ഗ്രസ്- സിപിഎം -സംഘപരിവാര്‍ അജണ്ടയാണെന്നും പുരോഹിതരെ പോലും ഇത്തരം വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ‘പാലായില്‍ അധികം സാന്നിധ്യമില്ലാത്ത ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഇത് താല്‍ക്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തം. പാലായുടെ മതേതര പാരമ്പര്യത്തോടു കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ് ഇത് എന്ന് വിദ്വേഷ പ്രചരണം […]

ഓട്ടിസം ബാധിച്ച പതിനാലുകാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവം; അയല്‍വാസിയും അച്ഛനും പീഡിപ്പിച്ചെന്ന പോക്‌സോ കേസ് പാതിവഴിയില്‍; കുട്ടി മരിച്ചപ്പോള്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം

സ്വന്തം ലേഖകന്‍ ആലുവ: പോക്‌സോ കേസില്‍ ഇരയായ ഓട്ടിസം വെല്ലുവിളികള്‍ നേരിടുന്ന പതിന്നാല്കാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതിയംഗം പെണ്‍കുട്ടിയെ ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛനെതിരെയും പൊലീസ് പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് അച്ഛനെതിരെയുള്ള വിചാരണ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയതിനുശേഷം തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. നടപടി ആവശ്യപ്പെട്ട് കുടുംബം […]

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ; ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയുടെയും നിയോജകമണ്ഡലം പ്രസിഡന്റിന്റെയും തലയ്ക്ക് പരിക്കേറ്റു : കോട്ടയം നഗരത്തിൽ വൻ സംഘർഷാവസ്ഥ: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടനത്തിന് ശേഷം സമ്മേളനം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തതിന് ശേഷം നടന്ന പ്രതിഷേധത്തിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റമുട്ടിയത്.വീഡിയോ ഇവിടെ കാണാം – കെ.കെ റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇതിനിടെ ഒരു സംഘം പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് കളക്‌ട്രേറ്റിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്നുണ്ടായ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു […]

യൂത്ത് ഫ്രണ്ട് എമ്മിന്റെ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം ; ലാത്തിചാർജിൽ സജി മഞ്ഞക്കടമ്പന്റെ തലപൊട്ടി ; കോട്ടയം കെ.കെ റോഡിൽ അരമണിക്കൂറോളം സംഘർഷാവസ്ഥ ; ഗതാഗതം തടസപ്പെട്ടു : വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി  ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എമ്മിന്റെയും യൂത്ത് ഫ്രണ്ടിന്റെയും നേതൃത്വത്തിൽ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. പി.ജെ ജോസഫ് വിഭാഗം നടത്തിയ കളക്‌ട്രേറ്റ് മാർച്ചിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് പൊലീസ് രണ്ട് തവണ ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് ലാത്തിചാർജിൽ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ തലപൊട്ടി. തല പൊട്ടിയ മഞ്ഞക്കടമ്പലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ ആയിരുന്നു സംഘർഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നൂറോളം വരുന്ന […]

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം ; അക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക് : ഏഴ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില അതീവ ഗുരുതരം

സ്വന്തം ലേഖകൻ പാലക്കാട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം.ആക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക്. പരിക്കേറ്റ ഏഴ് ഉദ്യോഗസ്ഥരുടെ നിലഗുരുതരം.വ്യാഴാഴ്ച രാവിലെ പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിലാണ് അക്രമണം നടന്നത്. വി ടി ബലറാം എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധപ്രവർത്തകരണ് പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇരുമ്ബ് ദണ്ഡും മര കഷ്ണങ്ങളും ഉപയോഗിച്ചാണ് പൊലീസിന് നേരെ ആക്രമണം നടനന്ത്. ഇതിനുപുറമെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും നടന്നു. […]

മേഴ്‌സി രവി അനുസ്മരണവും യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണവും നടന്നു

സ്വന്തം ലേഖകൻ കാഞ്ഞിരം: മുൻ എം.എൽ. എ മേഴ്‌സി രവി അനുസ്മരണവും പുഷ്പാർച്ചനയും കാഞ്ഞിരം അറുനൂറ്റിമംഗലം യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരണവും നടന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റുബി ചാക്കോ അനുസ്മണ സന്ദേശം നൽകി.   യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സുമേഷ് കാഞ്ഞിരം, സുബേറ് വെട്ടിക്കാട്ടിൽ, ഷുക്കൂർ വട്ടപ്പള്ളി ,പഞ്ചായത്തംഗം സുഭഗ ടീച്ചർ, ലിജോ പാറെകുന്നുംപുറം, രാഷ്‌മോൻ ഒത്താറ്റിൽ ,എമിൽ വാഴത്തത്ര […]

മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിൽ സെക്രട്ടറിയേറ്റിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; പ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് മന്ത്രിസഭായോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് ഉള്ളിലെത്തി. സെക്രട്ടറിയേറ്റിനുള്ളിൽ നിലനിൽക്കുന്ന കനത്ത സുരക്ഷാക്രമീകരണം ലംഘിച്ചാണ് മൂന്നു പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ വരെ എത്തിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനെ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ ഇന്നു […]