പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ യൂത്ത് കോൺഗ്രസ്സ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

സ്വന്തം ലേഖകൻ

കോട്ടയം : പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ,നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, നീതിക്കായി പൊരുതുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപ്പിൽ പ്രതിഷേധ പ്രകടനം നടന്നു.

പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.പി. എസ്.സി വിഷയത്തിൽ സമരം നടത്തുന്നവരുമായി ചർച്ചക്ക് തയ്യാറല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ യുവജനളോടുള്ള വെല്ലുവിളിയാണ് അദ്ദേഹം പറഞ്ഞു.പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ കേരള സമൂഹത്തിന് അപമാനമാണ്.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആരോമൽ കെ നാഥ്‌ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബിജു ജേക്കബ്, പഞ്ചായത്ത്‌ അംഗം സുമ പ്രകാശ്, കെ എസ് യു ജില്ലാ സെക്രട്ടറി ജിഷ്ണു ജെ ഗോവിന്ദ്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ആയ ജോപ്പൻ ജെ മണ്ണൂപറമ്പിൽ,രാജേഷ് പതിമറ്റം, ലിബിൻ കെ ആന്റണി, ഹരി പ്രകാശ്, ആഷിഫ് അലി, സനീഷ്,തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group