പോരാട്ടം ഇനി ‘അപരനെ’ മുൻനിർത്തി..!! കോട്ടയത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ യുവ നേതാവിനെ വീഴ്ത്താന്‍ അപരന്‍ കളത്തില്‍; പി കെ വൈശാഖിനെതിരെ എം വൈശാഖ്; കോൺഗ്രസിലെ തർക്കത്തിന് പിന്നാലെ നാണം കെട്ട ഗ്രൂപ്പ് കളിയുമായി യൂത്ത് കോൺഗ്രസ് !

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലും വിവാദം. പാർട്ടിക്ക് കോട്ടയത്ത് ലഭിച്ച ഏറ്റവും മികച്ച യുവ നേതാവിനെയും വെട്ടാനൊരുങ്ങി പാർട്ടിയിലെ ഗ്രൂപ്പ് പോര് . കോട്ടയത്തെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലാണ് അപരനെ നിർത്തി പി കെ . വൈശാഖിനെ പോലെ കറ കളഞ്ഞ യഥാർത്ഥ കോൺഗ്രസുകാരനേയും ഒതുക്കാൻ ശ്രമിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ കുറിച്ചി ഡിവിഷനിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാളുകളിൽ പി കെ വൈശാഖ് കൊണ്ടു വന്നത്. രാഷ്ട്രീയവും മതവും നോക്കാതെ നാടിന്റെ സമഗ്ര വികസനത്തിനായി രാപ്പകൽ ഓടി […]

‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’..! പള്ളികളുടെ മുന്നിൽ വീണാ ജോർജിനെതിരെ പോസ്റ്റർ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ..!

സ്വന്തം ലേഖകൻ അടൂർ: മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഓർത്തഡോക്സ് സഭ അംഗവുമായ ഏബൽ ബാബുവിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനത്തിലെ അംഗമാണ്. പത്തനംതിട്ട പൊലീസ് അടൂരിൽ നിന്ന് കാർ കസ്റ്റഡിയിലെടുത്തത്. ഏബൽ മാത്യുവിന്റ കാർ കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകൾ മാത്രമുളള്ള വീട്ടിൽ പോലീസ് പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം സംഘടിപ്പിച്ചത്. […]

തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്. സഞ്ജീവനി 2022 ന്റെ (സൗജന്യ ഡയാലിസിസ് ചാർജ്ജ്) ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ മുഴുവൻ ഡയാലിസിസ് ചാർജ്ജും യൂത്ത് കോൺഗ്രസ് നൽകിയത്. സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനും, ഡിസിസി വൈസ് പ്രസിഡണ്ടുമായ ഐ.പി.പോൾ രോഗികൾക്കുള്ള തുക അടച്ച രസിത് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.രാമദസിനു നൽകി ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ്‌ ജിജോമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ […]

മന്ത്രിമാരുടെ സുരക്ഷയ്ക്ക് ഡിവൈഎഫ്‌ഐ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടുന്നു; വടിവാളുമായി നില്‍ക്കുന്ന ക്രിമിനൽ കേസ് പ്രതിയുടെ വീഡിയോ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലത്ത് മന്ത്രി പി രാജീവിന്റെ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് കൊട്ടേഷന്‍ സംഘാംഗങ്ങളെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്.മന്ത്രിമാരുടെ സുരക്ഷക്ക് ഡിവൈഎഫ്‌ഐ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് വിമർശനം. കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തിലാണ് പുതിയ ആരോപണം ഉയരുന്നത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളെ കൂട്ടു പിടിച്ചാണ് ഡിവൈഎഫ്‌ഐക്കാര്‍ അക്രമിച്ചതെന്നാണ് ആരോപണം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുണ്ടയ്ക്കല്‍ സ്വദേശി […]

‘യാത്ര ഹെലികോപ്റ്ററിൽ, നേതാക്കൾ കരുതൽ തടങ്കലിൽ എന്നിട്ടും…!പാലക്കാട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട്‌ : പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെ ചാലിശേരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂറ്റനാട് പിലാക്കാട്ടിരി സ്വദേശിയുമായ എകെ ഷാനിബ്,കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെപിഎം ഷെരീഫ്,നാഗലശ്ശേരി പഞ്ചായത്ത് മെമ്പർ സലീം,നാഗലശ്ശേരി സ്വദേശിയായ […]

മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനം ; യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ; കൂടുതൽ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനും ആലോചന

സ്വന്തം ലേഖകൻ പാലക്കാട്‌ : മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ വീണ്ടും കരുതൽ തടങ്കൽ.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് തൃത്താലയിൽ കസ്റ്റഡിയിലെടുത്തത്. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്. സിആർപിസി വകുപ്പ് 151 പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശ്ശേരി പൊലീസിന്റെ വിശദീകരണം. നിലവിൽ ഷാനിബിനെ മാത്രമേ കരുതൽ തടങ്കലിൽ എടുത്തിട്ടുള്ളൂവെങ്കിലും കൂടുതൽ ആളുകളെ തടങ്കലിൽ വയ്ക്കുന്ന കാര്യം ആലോചനയിൽ ഉണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ […]

മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനം; യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി ; ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് ടൗൺ വാർഡ് പ്രസിഡന്റ് ഇ.എസ്. സജി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോട്ടയം തിരുനക്കര മൈതാനത്ത് സി.പി.എം.സംഘടിപ്പിക്കുന്ന ജനസദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സി.പി.എം വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് […]

കോട്ടയത്ത് പൊലീസിന് നേരെ യൂത്ത് കോൺഗ്രസിന്റെ വാട്ടർ ബലൂൺ ഏറ്; സംസ്ഥാന സർക്കാരിന്റെ നികുതിഭീകരതയ്ക്കെതിരെ നടത്തിയ കളക്ട്രേറ്റ് മാർച്ചിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത് ; പോലീസുമായുള്ള സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം : യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പോലീസിന് നേരെ വാട്ടർ ബലൂൺ ഏറ്. സംസ്ഥാന സർക്കാരിന്റെ നികുതിഭീകരതയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തിയത്. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ കളക്ടറേറ്റ് ഗേറ്റിനു മുന്നിൽ എത്തിയശേഷം പോലീസിന് നേരെ വാട്ടർ ബലൂൺ എറിയുകയായിരുന്നു. വെള്ളക്കരം വർദ്ധിപ്പിച്ചതിലും ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേക്ക് മാർച്ച് നടത്തിയത്. കളക്ടറേറ്റിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉയർത്തി പ്രവർത്തകരെ തടഞ്ഞു. ഈ […]

ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് ; ആവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി

സ്വന്തം ലേഖക തിരുവനന്തപുരം:വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയതിന് എതിരെ ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.അഭിജിത്തിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാകാന്‍ അഭിജിത്ത് ജെ.ജെ പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ആനാവൂര്‍ നാഗപ്പന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ ഈ ആരോപണം ആനാവൂര്‍ നാഗപ്പന്‍ […]

സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് പി.സി ജോർജ് : തലയ്ക്ക് നെല്ലിക്കാതളം വെക്കാനുള്ള നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്

  /സ്വന്തം ലേഖകൻ ചെറുതുരുത്തി: പി.സി ജോർജിന്റെ തലയ്ക്ക് നെല്ലിക്കതളം   ഇടണമെന്ന് അഭ്യര്‍ഥിച്ച്‌ ഒരു പെട്ടി നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതീകാത്മക പ്രതിഷേധം പ്രവാസി കോണ്‍ഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡന്‍റ്​ അബ്​ദുല്‍ റസാഖ്​ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഷാദ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സനൂപ്, റിന്‍ഷാദ്, അഷറഫ് എന്നിവര്‍ പങ്കെടുത്തു.