
സ്വന്തം ലേഖകൻ
കാഞ്ഞിരം: മുൻ എം.എൽ. എ മേഴ്‌സി രവി അനുസ്മരണവും പുഷ്പാർച്ചനയും കാഞ്ഞിരം അറുനൂറ്റിമംഗലം യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരണവും നടന്നു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റുബി ചാക്കോ അനുസ്മണ സന്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സുമേഷ് കാഞ്ഞിരം, സുബേറ് വെട്ടിക്കാട്ടിൽ, ഷുക്കൂർ വട്ടപ്പള്ളി ,പഞ്ചായത്തംഗം സുഭഗ ടീച്ചർ, ലിജോ പാറെകുന്നുംപുറം, രാഷ്‌മോൻ ഒത്താറ്റിൽ ,എമിൽ വാഴത്തത്ര എന്നിവർ പങ്കെടുത്തു. യൂണിറ്റ് ഭാരവാഹികളായി അരവിന്ദ് ബേബി ,വിശാൽ കോതാടി , അൽതാഫ് വി എസ് എന്നിവരെ തെരെഞ്ഞെടുത്തു.