ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം ; അക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക് : ഏഴ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില അതീവ ഗുരുതരം

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം ; അക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക് : ഏഴ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില അതീവ ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം.ആക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക്.

പരിക്കേറ്റ ഏഴ് ഉദ്യോഗസ്ഥരുടെ നിലഗുരുതരം.വ്യാഴാഴ്ച രാവിലെ പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിലാണ് അക്രമണം നടന്നത്. വി ടി ബലറാം എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധപ്രവർത്തകരണ് പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്ബ് ദണ്ഡും മര കഷ്ണങ്ങളും ഉപയോഗിച്ചാണ് പൊലീസിന് നേരെ ആക്രമണം നടനന്ത്. ഇതിനുപുറമെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും നടന്നു. ഏഴുപേരുടെ നില ഗുരുതരമാണ്.

അക്രമണത്തിൽ പരിക്കേറ്റ ചില പൊലീസുദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞിട്ടുണ്ട്. പ്രതിഷേധ സമരത്തിന്റെ
തുടക്കം മുതൽ ആസൂത്രിതമായി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് പൊലീസ് പറഞ്ഞു.

പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴും പൊലീസ് സംയമനം പാലിച്ചു. പിന്നീടാണ് നേരിട്ട് അക്രമത്തിലേക്ക് കടക്കുന്നത്.

സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു നടക്കുന്ന ആൾകൂട്ട സമരങ്ങൾ രോഗ വ്യാപന ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

കണ്ടെയ്‌മെന്റ് സോണുകളിൽ നിന്നും രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ നിന്നും പ്രവർത്തകരും മറ്റും സമരത്തിന് എത്തുന്നുണ്ട്. തൃശൂരിൽ സമരങ്ങളിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരിൽ പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.