രണ്ടാഴ്ചയ്ക്കിടെ പിടിയിലായത് 2 കൊള്ളക്കാര്‍; പട്ടുമെത്തയില്‍ കിടന്നുറങ്ങിയ മുണ്ടക്കയം സി.ഐ.ഷിബുകുമാര്‍ ഇന്നലെ സബ് ജയിലിലെ സിമെന്റ് തറയില്‍ കൊതുകുകടിയും കൊണ്ട് ഉറങ്ങി; നായകന്‍ ക്ലൈമാക്‌സില്‍ വില്ലനാകുമ്പോള്‍
സ്വന്തം ലേഖകന്‍ കോട്ടയം: രണ്ടാഴ്ചയ്ക്കിടെ കോട്ടയത്ത് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായത് രണ്ട് പേരാണ്. വൈക്കം താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ ഡോ. ശ്രീരാഗും മുണ്ടക്കയം സി. ഐ. ഷിബുകുമാറും. ഇതില്‍ പണ്ട് മുതലേ വിജിലന്‍സിന്റെ നോട്ടപ്പുള്ളിയാണ് ഷിബുകുമാര്‍. അച്ഛനും മകനും തമ്മിലുള്ള അടിപിടിക്കേസില്‍ നിന്നും മകനെ ഒഴിവാക്കുന്നതിനായി അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഷിബുകുമാറും മുണ്ടക്കയം പൊലീസ് ക്യാന്റീനിന്റെ കരാറുകാരന്‍ സുദീപ് ജോസും വിജിലന്‍സ് പിടിയിലാകുന്നത്. പൊലീസ് ക്യാന്റീന്‍ എന്നാണ് പേരെങ്കിലും ഷിബുകുമാറിന്റെയും ശിങ്കിടികളുടെയും അഴിഞ്ഞാട്ട സങ്കേതമാണിത്. കൈക്കൂലി വാങ്ങുന്നതിനും മറ്റ് ആഭാസങ്ങള്‍ക്കും […]