താൽക്കാലിക വൈദ്യൂതി കണക്ഷൻ നൽകണമെങ്കിൽ 700 രൂപ എനിക്ക് തരണം ; കൈക്കൂലി മേടിച്ച ഓവർസിയർ വിജിലൻസ് പിടിയിൽ
സ്വന്തം ലേഖകൻ
മലപ്പുറം: നിലം പണിക്കായി താൽക്കാലിക കണക്ഷൻ നൽകണമെങ്കിൽ എഴുന്നൂറ് രൂപ നൽകണം. കൈക്കൂലി വാങ്ങിച്ച കുറ്റിപ്പുറം കെഎസ്ഇബിയിലെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവന്തപുരം നെയ്യാറ്റിൻകര സ്വദേശി മൈക്കിൾ പിള്ളയെയാണ് അറസ്റ്റ് ചെയ്തത്. തിങ്കാഴ്ച്ച രാത്രിയായിരുന്നു സംഭവം.
പരാതിക്കാരനായ പേരശ്ശന്നൂർ സ്വദേശി നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ നിലം പണിക്കായി തൽക്കാലിക കൺക്ഷന് കുറ്റിപ്പുറം കെഎസ്ഇബിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ കൈക്കൂലി തന്നാൽ ദിവസ ഫീസ് അടയ്ക്കാതെ അനുമതി നൽകാമെന്ന് മൈക്കിൾ പിള്ള അറിയിക്കുകയായിരുന്നു. ഇതിന് ഒരു ദിവസം 150 രൂപയാണ് അടക്കേണ്ടത്. എന്നാൽ തനിക്ക് പണം തന്നാൽ ചട്ടപ്രകാരമല്ലാതെ അനുമതി നൽകാം എന്ന് പറയുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ വിജിലൻസ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം മഷി പുരട്ടിയ എഴുന്നൂറ് രൂപ നോട്ട് പരാതിക്കാരൻ ഓവർസിയർക്ക് കൈമാറിയതോടെ മലപ്പുറത്ത് നിന്നെത്തിയ വിജിലൻസ് സംഘം ഓവർസിയർ പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group