കെ.എം ഷാജിയുടെ വിജിലൻസ് കേസ് : സർക്കാരിനെ തിരിഞ്ഞ് കൊത്തുന്നു; ഷാജിക്കെതിരെ കേസെടുത്തു: പരാതി ഇല്ലെന്ന് സ്കൂൾ അധികൃതർ

കെ.എം ഷാജിയുടെ വിജിലൻസ് കേസ് : സർക്കാരിനെ തിരിഞ്ഞ് കൊത്തുന്നു; ഷാജിക്കെതിരെ കേസെടുത്തു: പരാതി ഇല്ലെന്ന് സ്കൂൾ അധികൃതർ

സ്വന്തം ലേഖകൻ

കണ്ണൂർ : അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്ടു കോഴ്‌സ് അനുവദിച്ചതിന് പ്രതിഫലമായി കെ.എം ഷാജി എം.എൽ.എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് കേസെടുത്തു. അഴിമതി നിരോധന നിയമം ഏഴ്, 13(1)(ഡി) റെഡ് വിത്ത് 13(2) വകുപ്പുകൾ പ്രകാരമാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ.്പി വി മധുസൂധനൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

സിപിഐ എം കണ്ണൂർ ഏരിയാ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവൻ പത്മനാഭന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ വെള്ളിയാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. 2017 സെപ്തംബർ 19ന് മുഖ്യമന്ത്രിക്കാണ് കുടുവൻ പത്മനാഭൻ കൃത്യമായ തെളിവുകൾ സഹിതം പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് കെ എം ഷാജിക്ക് 25 ലക്ഷം നൽകിയതായി വ്യക്തമായിട്ടുണ്ടെന്ന് തലശേരി വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിലുണ്ട്.

കണ്ണൂർ അഴീക്കോട് ഹൈസ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കുന്നതിന് വർഷങ്ങളായി ശ്രമം നടന്നുവരികയായിരുന്നു. 2013ൽ വിദ്യാഭ്യാസമന്ത്രിയോട് ശുപാർശ ചെയ്ത് കോഴ്‌സ് അനുവദിപ്പിക്കുന്നതിനായി സ്‌കൂൾ മാനേജ്‌മെന്റ് മുസ്ലിംലീഗ് പൂതപ്പാറ ശാഖാ ഭാരവാഹികളെ സമീപിക്കുകയും ചെയ്തിരുന്നു.

കോഴ്‌സ് അനുവദിച്ചാൽ ഒരു പ്ലസ്ടു തസ്തികയ്ക്കു വാങ്ങുന്ന തുകക്കു സമാനമായ തുക ശാഖാ കമ്മിറ്റിയുടെ ഓഫീസ് കെട്ടിടനിർമാണത്തിന് സംഭാവനയായി നൽകണമെന്നും ഭാരവാഹികൾ അറിയിക്കുകയും ചെയ്തിരുന്നു.

തുടർന്ന് 2014ൽ ഹയർസെക്കൻഡറിവിഭാഗം അനുവദിച്ച ശേഷം വാഗ്ദാനം ചെയ്ത തുക ആവശ്യപ്പെട്ട് ശാഖാ കമ്മിറ്റി ഭാരവാഹികൾ സ്‌കൂൾ മാനേജ്‌മെന്റിനെ സമീപിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കെ എം ഷാജി എന്തോ ഉദ്ദേശ്യം വച്ച് അവരെ പിന്തിരിപ്പിക്കുകയായിരുന്നുെന ്‌നും പറയുന്നു.

് ഓഫീസ് നിർമാണ ഫണ്ടിനായി വീണ്ടും സ്‌കൂൾ മാനേജ്‌മെന്റിനെ സമീപിച്ച കമ്മിറ്റി ഭാരവാഹികളോട് 25 ലക്ഷം രൂപ കെ എം ഷാജിക്ക് ഇതിനകം കൊടുത്തെന്ന് മാനേജർ പറഞ്ഞു. തുക എംഎൽഎ കൈപ്പറ്റിയെന്ന് പ്രധാനസാക്ഷികൾ നൽകിയ മൊഴിയിലസുണ്ട്.

സ്‌കൂളിന്റെ വരവു ചെലവു കണക്കുകൾ പരിശോധിച്ചതിൽ 25 ലക്ഷം രൂപ കെ എം ഷാജി എംഎൽഎക്ക് പ്രതിഫലമായി നൽകിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഉടൻ അന്വേഷണം തുടങ്ങുമെന്ന് ഡിവൈഎസ്പി വി മധുസൂദനൻ അറിയിച്ചു.