play-sharp-fill

കെപിസിസിയുടെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സിപിഐ എംഎല്‍എ; പിന്നാലെ വിവാദം; നിലപാട് മയപ്പെടുത്തി പാർട്ടി ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഐ എംഎല്‍എ പങ്കെടുത്തിതിൽ വിവാദം. വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എഐസിസി പ്രസിഡന്‍റിനെയടക്കം പങ്കെടുപ്പിച്ചുളള വിപുലമായ പരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ സംഘാടക സമിതി ഓഫിസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സിപിഐക്കാരിയായ എംഎല്‍എ സി കെ ആശയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് ആശ പരിപാടിയില്‍ പങ്കെടുത്തത്. കെപിസിസിയാണ് സംഘാടകരെങ്കിലും […]

വീപ്പയുണ്ട് സൂക്ഷിക്കുക;വൈക്കം മഹാദേവക്ഷേത്രത്തിലെ നടപ്പാതയsച്ച് പൊതുമരാമത്ത് വകുപ്പിൻ്റെ വീപ്പവേലി;ഇരുചക്രവാഹനത്തിൽ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്ക് അവരുടെ വാഹനം പാർക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ.

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കേ ഗോപുരത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു സമീപം നടപ്പാത അടച്ച് വീപ്പ സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.രാവിലെ ഇരുചക്രവാഹനത്തിൽ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്ക് അവരുടെ വാഹനം പാർക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. റോഡിൽ വീപ്പ സ്ഥാപിച്ച് കയർകെട്ടി യിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിൻറെ മധ്യഭാഗത്തുകൂടി വേണം നടന്ന് ക്ഷേത്രത്തിലേക്ക് പോകാൻ. ഇത് പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു വീപ്പ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം പലവട്ടം ബന്ധപ്പെട്ട അധികൃതരുടെ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു

സ്കൂൾ ഹെഡ്മിസ്ട്രസ് തൂങ്ങി മരിച്ച നിലയിൽ.വൈക്കം പോളശ്ശേരി ഗവൺമെന്റ് എൽ പി എസ്സിലെ പ്രധാനാധ്യാപിക ശ്രീജയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.വൈക്കം പോളശ്ശേരി ഗവൺമെന്റ് എൽ പി എസ് സ്കൂൾ ഹെഡ് മിസ്ട്രെസ്സും കൊച്ചുകവല മാളിയേക്കൽ രമേശ് കുമാറിന്റെ ഭാര്യയുമായ ശ്രീജയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.48 വയസ്സായിരുന്നു.വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ശ്രീജയെ കണ്ടെത്തിയ ബന്ധുക്കൾ ഉടൻ തന്നെ വൈക്കം താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്രീജയുടെ ഭർത്താവ് രമേശ് കുമാർ വൈക്കം കോടതിയിലെ ജീവനക്കാരനാണ്.ഒരു മകനുണ്ട്.വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത് .ശനിയാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വൈക്കത്ത് സി.പി.എമ്മില്‍ വിഭാഗീയത; നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണം; മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ ഇടപെട്ടിട്ടും തീരുമാനമായില്ല

സ്വന്തം ലേഖകന്‍ കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ സി.പി.എമ്മില്‍ വലിയ വിഭാഗീയത. മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ വൈക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍ ,തലയാഴം പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും പരാജയപ്പെട്ടണ് പാര്‍ട്ടിയിലെ ഭിന്നിപ്പിന് ഇടയാക്കിയത്. അതത് പ്രദേശങ്ങളിലെ സി.പി.എം. നേതാക്കള്‍ ആണ് പരാജയത്തിന് പിന്നില്‍ എന്ന ആരോപണമാണ് വിവാദത്തിന് വഴിവച്ചത്. തെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണംവരെയുണ്ടായി. തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ രാത്രി […]

രുഗ്മിണി നിര്യാതയായി

കുടമാളൂര്‍: വെള്ളാപ്പള്ളില്‍ കെ. രാമചന്ദ്രന്റെ ഭാര്യ രുഗ്മിണി നിര്യാതയായി. വൈക്കം ബ്ലാലില്‍ കുടുംബാംഗമാണ്. മക്കള്‍: രശ്മി മുരുഗന്‍, രതിഷ്. മരുമക്കള്‍: മുരുഗന്‍ (അരയന്‍കാവ്). ശവസംസ്‌കാരം ഞായര്‍ 2ന് വീട്ടുവളപ്പില്‍.

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019 ജനുവരി ഒന്നിന് പൂട്ടിയ കമ്പനി, സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ടൗണ്‍ഷിപ്പില്‍ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് അവശ്യ സര്‍വ്വീസുകളും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി പൂട്ടിയതോടെ ഇവയില്‍ പലതും അടച്ചുപൂട്ടേണ്ടി വന്നു. 453 ജീവനക്കാരും 700 കരാര്‍ തൊഴിലാളികളും ഇവിടെ […]

കോട്ടയം ജില്ലയിലെ നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോട്ടയം, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി എന്നീ നഗരസഭകളില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ ഇവര്‍. കോട്ടയം അദ്ധ്യക്ഷ- ബിന്‍സി സെബാസ്റ്റ്യന്‍ ഉപാദ്ധ്യക്ഷന്‍-ബി. ഗോപകുമാര്‍     പാലാ അദ്ധ്യക്ഷന്‍- ആന്റോ ജോസ് പടിഞ്ഞാറേക്കര   ഏറ്റുമാനൂര്‍ അദ്ധ്യക്ഷ- ലൗലി ജോര്‍ജ് ഉപാദ്ധ്യക്ഷന്‍- ജയമോഹന്‍ കെ ബി ഈരാറ്റുപേട്ട അദ്ധ്യക്ഷ- സുഹറ അബ്ദുള്‍ ഖാദര്‍ വൈക്കം അദ്ധ്യക്ഷ- രേണുക രതീഷ് ഉപാദ്ധ്യക്ഷന്‍- പി റ്റി സുഭാഷ്