ട്വിറ്ററിൻ്റെ സോഴ്സ് കോഡുകൾ ഓൺലൈനിൽ ചോർന്നുവെന്ന് പരാതി;ഇലോൺ മസ്‌കിന് പുതിയ ‘ചോർച്ച’ കൂടുതൽ വെല്ലുവിളികൾക്ക് വഴി വെച്ചിരിക്കുന്നു
സ്വന്തം ലേഖകൻ ട്വിറ്ററിൻ്റെ മൈക്രോബ്ലോഗിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കാൻ വേണ്ടുന്ന സോഴ്സ് കോഡിൻ്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നതായി പരാതി. സോഷ്യൽ മീഡിയ കമ്പനി ഒരു ലീഗൽ ഫയലിംഗിൽ ആണ് ഇക്കാര്യം അറിയിച്ചത്. സോഫ്റ്റ്‌വെയർ ഡെവലപ്മെമെൻ്റിനായുള്ള ഇൻറർനെറ്റ് ഹോംസ്സ്റ്റിംഗ് സേവനമായ ഗിറ്റ്ഹബിനെതിരെയാണ് ട്വിറ്റർ രംഗത്തെത്തിയിരിക്കുന്നത്. നോർത്ത് ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക് കോടതിയിൽ ഫയൽ ചെയ്ത നിയമ രേഖപ്രകാരം, ഗിറ്റ്ഹബിനോട് അത് പോസ്റ്റ് ചെയ്തിരിക്കുന്ന കോഡ് എത്രയും വേഗം നീക്കം ചെയ്യാൻ ട്വിറ്റർ അറിയിച്ചിട്ടുണ്ട്. അതേസമയം ട്വിട്ടറിൻ്റെ നിയമ നീക്കത്തിന് പിന്നാലെ തങ്ങൾ പോസ്റ്റ് […]