ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു ; ശശി തരൂർ എംപിയ്ക്ക് ട്വിറ്ററിൽ ട്രോൾ മഴ

ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു ; ശശി തരൂർ എംപിയ്ക്ക് ട്വിറ്ററിൽ ട്രോൾ മഴ

 

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്തിന്റെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു. ശശി തരൂർ എംപിക്ക് ട്വിറ്ററിൽ ട്രോൾ മഴ. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാർച്ചിനെ കുറിച്ചുള്ള പോസ്റ്റിലാണ് ശശി തരൂർ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്തത്. ട്രോളുകളും വിമർശനങ്ങളും ഉയർന്നതോടെ ശശി തരൂർ പോസ്റ്റ് പിൻവലിച്ചു. പകരം പുതിയ പോസ്റ്ററും പോസ്റ്റ് ചെയ്തു.

 

പാക് അധീന കാശ്മീർ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടമാണ് തരൂർ ആദ്യം പോസ്റ്റ് ചെയ്തത്. എന്നാൽ ഇത് വിവാദമാകാൻ തുടങ്ങിയതോടെയാണ് പോസ്റ്റ് പിൻവലിച്ച് വിശദീകരണവുമായി തരൂർ രംഗത്തെത്തിയത്. രാജ്യത്തിന്റെ മേഖലകളല്ല, ജനങ്ങളെ ചിത്രീകരിക്കാനാണ് താൻ ശ്രമിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ബിജെപിയാണ് വിമർശനവുമായി ആദ്യം രംഗത്തെത്തിയത്. ജനവികാരം മാനിച്ച് മാപ്പ് പറയാൻ ശശി തരൂർ തയ്യാറാവണമെന്ന് ബിജെപി ഔദ്യോഗിക വക്താവ് സമ്പിത് പാത്ര ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group