നമ്മൾ ഒന്ന് ; ഹിന്ദുമുസ്ലീം ഭായ് ഭായ് ഹാഷ്ടാഗ് ;ട്വിറ്ററിൽ വൈറലാകുന്നു

നമ്മൾ ഒന്ന് ; ഹിന്ദുമുസ്ലീം ഭായ് ഭായ് ഹാഷ്ടാഗ് ;ട്വിറ്ററിൽ വൈറലാകുന്നു

 

സ്വന്തം ലേഖിക

കൊച്ചി : രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന അയോധ്യ കേസ് വിധി വരാനിരിക്കെ ട്വിറ്ററിൽ വൈറലായി ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗ്. 12,000 ൽ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആർക്കും വിഭജിക്കാനാവില്ല എന്നുമുള്ളനിരവധി ട്വീറ്റുകൾ ആണ് ട്വീറ്റ് ചെയ്യപ്പെടുന്നത്.

വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങളിലൂടെ കടന്നുപോയ കേസ് അതിവൈകാരികമാണെന്ന ബോധ്യമുള്ളതിനാൽ തന്നെ രാജ്യ വ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. സോഷ്യൽ മീഡിയാ ഉപയോഗവും ഓൺലൈൻ ഇടപെടലും ശ്രദ്ധിക്കണമെന്ന് ജനങ്ങൾക്ക് കനത്ത നിർദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധി ഏത് തന്നെയായാലും ജനങ്ങൾ ജാഗ്രതയിലായിരിക്കണം എന്നാവശ്യപ്പെട്ടുള്ള നിർദേശങ്ങൾ പോലീസും സംസ്ഥാന ഭരണകൂടങ്ങളും ജനങ്ങൾക്ക് നൽകുന്നു. അതിനിടയിലാണ് സാഹോദര്യത്തിന്റെ സന്ദേശം നിറയുന്ന ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗ് പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.