ട്വിറ്ററിൻ്റെ സോഴ്സ് കോഡുകൾ ഓൺലൈനിൽ ചോർന്നുവെന്ന് പരാതി;ഇലോൺ മസ്‌കിന് പുതിയ ‘ചോർച്ച’ കൂടുതൽ വെല്ലുവിളികൾക്ക് വഴി വെച്ചിരിക്കുന്നു

ട്വിറ്ററിൻ്റെ സോഴ്സ് കോഡുകൾ ഓൺലൈനിൽ ചോർന്നുവെന്ന് പരാതി;ഇലോൺ മസ്‌കിന് പുതിയ ‘ചോർച്ച’ കൂടുതൽ വെല്ലുവിളികൾക്ക് വഴി വെച്ചിരിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

ട്വിറ്ററിൻ്റെ മൈക്രോബ്ലോഗിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കാൻ വേണ്ടുന്ന സോഴ്സ് കോഡിൻ്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നതായി പരാതി. സോഷ്യൽ മീഡിയ കമ്പനി ഒരു ലീഗൽ ഫയലിംഗിൽ ആണ് ഇക്കാര്യം അറിയിച്ചത്.

സോഫ്റ്റ്‌വെയർ ഡെവലപ്മെമെൻ്റിനായുള്ള ഇൻറർനെറ്റ് ഹോംസ്സ്റ്റിംഗ് സേവനമായ ഗിറ്റ്ഹബിനെതിരെയാണ് ട്വിറ്റർ രംഗത്തെത്തിയിരിക്കുന്നത്. നോർത്ത് ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക് കോടതിയിൽ ഫയൽ ചെയ്ത നിയമ രേഖപ്രകാരം, ഗിറ്റ്ഹബിനോട് അത് പോസ്റ്റ് ചെയ്തിരിക്കുന്ന കോഡ് എത്രയും വേഗം നീക്കം ചെയ്യാൻ ട്വിറ്റർ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ട്വിട്ടറിൻ്റെ നിയമ നീക്കത്തിന് പിന്നാലെ തങ്ങൾ പോസ്റ്റ് ചെയ്ത ഉള്ളടക്കം പിൻവലിച്ചതായി ഗിറ്റ്ഹബ് അറിയിച്ചു. സോഴ്സ് കോഡ് പങ്കുവെച്ചത് ട്വിറ്ററിന്റെ കൈവശമുള്ള പകർപ്പവകാശത്തെ ലംഘിക്കുന്ന പ്രവർത്തനമാണെന്നും തങ്ങളുടെ അനുമതിയില്ലാതെ ഗിറ്റ്ഹബിൽ ട്വിറ്ററിൻ്റെ സോഴ്സ് കോഡ് പോസ്റ്റ് ചെയ്ത വ്യക്തിയെയോ സംഘത്തെയോ കണ്ടെത്താനും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങി സ്വന്തമാക്കിയ ഇലോൺ മസ്കിന് പുതിയ ചോർച്ച സൃഷ്ടിച്ചിരിക്കുന്നത് കൂടുതൽ വെല്ലുവിളികളാണ്. വൻ തോതിലുള്ള പിരിച്ചുവിടലുകളും പരസ്യധാതാക്കളുടെ കൊഴിഞ്ഞുപോക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.