ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് ചേക്കേറിയപ്പോൾ ഒഴിവ് വന്ന സ്ഥാനം ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് ; വെള്ളാപ്പള്ളിയേയും മകനെയും സ്വാഗതം ചെയ്ത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും : കളങ്കിത വ്യക്തിത്വങ്ങളെ യു.ഡി.എഫിന്റെ ഭാഗമാക്കില്ലെന്ന നിലപാടിൽ ഉറച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം : ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയായി കേരളാ കോൺഗ്രസ് ജോസ് പക്ഷം ഇടത് പക്ഷത്തേക്ക് ചേക്കേറിയപ്പോൾ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.ജോസ് പരക്ഷം യു.ഡി.എഫ് വിട്ടപ്പോൾ ഒഴിവു വന്ന സ്ഥാനം ലക്ഷ്യമിട്ടാണ് ബിഡിജെഎസിന്റെ നീക്കങ്ങൾ പുരോഗമിക്കുന്നത്. ബി.ഡി.ജെ.എസിന്റെ ഇടുതുപക്ഷ മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ നടന്നുവെന്ന് സൂചന. എൻഡിഎ സഖ്യത്തിൽ നിന്നാൽ ഒരു എംപി പോലുമാകാൻ കഴിയില്ലെന്ന തിരിച്ചറിവും വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയുമാണ് വെള്ളാപ്പള്ളിയെയും മകനെയും യു.ഡി.എഫിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് കോട്ടയായ ഏതെങ്കിലുമൊരു […]

ചങ്ങനാശേരിയിലെ പെൺകുട്ടിയുടേയും സ്വാമി ശാശ്വതീകാനന്ദയുടേയും മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തും ; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സുഭാഷ് വാസു

സ്വന്തം ലേഖകൻ കായംകുളം : ചങ്ങനാശേരിയിലെ പെൺകുട്ടിയുടേയും സ്വാമി ശാശ്വതീകാനന്ദയുടേയും മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫെബ്രുവരി ആറിനു തിരുവനന്തപുരത്ത് വെച്ച് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന് സുഭാഷ് വാസു പറഞ്ഞു. ചേർത്തല കോളജിനു കോടികൾ വിലയുള്ള ഭൂമി നൽകിയ കാരണവരുടെ ചിത്രം മാറ്റിക്കളഞ്ഞ് വെള്ളാപ്പള്ളി കോളജിലെ മണ്ണു വിൽക്കാൻ രഹസ്യകരാർ ഉണ്ടാക്കിയും, തെറ്റായുണ്ടാക്കിയ പണം സൂക്ഷിക്കാനുള്ള പുകമറ സൃഷടിക്കാനാണ് ഇവർക്കു പാർട്ടിയും സംഘടനയും. രേഖകൾപ്രകാരം താനാണ് ബി.ഡി.ജെ.എസ് അധ്യക്ഷനെന്നും യഥാർഥ പാർട്ടി തങ്ങളുടേതാണെന്നും സുഭാഷ്വാസു. കായംകുളത്ത് നേതൃയോഗം നടത്തിയശേഷം ബി.ഡി.ജെ.എസ്. സുഭാഷ് വാസു വിഭാഗം വിളിച്ച […]

വെള്ളാപ്പള്ളി – സുഭാഷ് വാസു പോര് മുറുകുന്നു : എഞ്ചിനീയറിങ്ങ് കോളജിന്റെ പേര് പുനർനാമകരണം ചെയ്തു ; ഗോകുലം ഗോപാലൻ പുതിയ ചെയർമാൻ

സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിലുള്ള പോര് മുറുകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേര് മാറ്റി. മഹാഗുരു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് പുൻനാമകരണം. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ കോളജിന്റെ ചെയർമാനാക്കി നിയമിച്ചു. ഴിഞ്ഞ എട്ടാം തീയതി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സുഭാഷ് വാസുവും കൂട്ടരും ഗോകുലം ഗോപാലനെ ചെയർമാനാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ച് കോടി രൂപയുടെ […]

വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പോര് മുറുകുന്നു ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി

  സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പോര് മുറുകുന്നു. എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതൽ സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി മുഖ്യമന്ത്രിയെ സമീപിക്കും. അതേസമയം, ഈ മാസം 16 ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സുഭാഷ് വാസുവും സെൻകുമാറും ചേർന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് സൂചന. ഒരിടവേളയ്ക്ക് ശേഷം, ഗോകുലം ഗോപാലനും സി കെ വിദ്യാസാഗറും, വെള്ളാപ്പള്ളിക്കെതിരെ പരസ്യ പോരിന് ഇറങ്ങുകയാണ്. ഇവർ നേതൃത്വം […]

എസ്.എൻ.ഡി.പിയിലും എസ്. എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട് ; ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന്റെയും തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസു

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസു രംഗത്ത്. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി നടത്തിയെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റേയും പിന്നീട് തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് എസ.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമുദായ എല്ലാത്തിനും മറുപടി നൽകുമെന്നും കാര്യങ്ങൾ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നും സുഭാഷ് വാസുവിന്റെ ആരോപണത്തോട് […]

ചെക്ക് കേസിൽ തുഷാറിനെതിരെ പോരാടാൻ നാസിലിന് പിന്തുണയുമായി സുഹൃത്തുക്കൾ

സ്വന്തം ലേഖിക ദുബായ്: തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ പ്രവാസി മലയാളി നാസിൽ അബ്ദുള്ളക്ക് പിന്തുണയുമായി സഹപാഠികളും സുഹൃത്തുക്കളും രംഗത്ത്. നാസിൽ പഠിച്ച ഭട്ക്കൽ അഞ്ചുമാൻ എൻജിനീയറിംഗ് കോളേജിലെ അലുമ്നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. നാസിൽ ഇടതുപക്ഷ അനുഭാവിയാണ്. എന്നിട്ടുപോലും മുഖ്യമന്ത്രി നാസിലിനെ സഹായിച്ചില്ലെന്നാരോപിച്ച സുഹൃത്തുക്കൾ നാസിലിനും കുടുംബത്തിനും നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. തുഷാറിന് വേണ്ടി സഹായം അഭ്യർത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂർവ്വ വിദ്യാർത്ഥി സംഘടന നേതാക്കൾ വിശദീകരിച്ചു. കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും […]

ചെക്ക് കേസിൽ ഊരാൻ പതിനെട്ട് അടവും പയറ്റി തുഷാർ ; യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവച്ച് ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാൻ ശ്രമം

സ്വന്തം ലേഖിക ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ പിടിയിലായ തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു. യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം . ഇതിനായി തുഷാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാമെന്ന തുഷാറിൻറെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. യുഎഇ പൗരൻറെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവച്ച് ജാമ്യ വ്യസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് ശ്രമം. കേസിൻറെ തുടർ നടത്തിപ്പുകൾക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാർ പവർ […]

ഇന്റലിജൻസ് റിപ്പോർട്ട്‌ : NDA കേന്ദ്ര നേതാക്കളുടെ വയനാട്ടിലെ സാന്നിധ്യം രാഹുലിനു വൻ തിരിച്ചടിയെന്നു റിപ്പോർട്ട്‌

വയനാട് :വയനാട് ലോക്സഭാ മണ്ഡലത്തിൽ വൻ അട്ടിമറിക്ക് സാധ്യത എന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. കോൺഗ്രസ്‌ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തിരിച്ചടിയാവുമെന്നു വിലയിരുത്തൽ. 10 വർഷകാലം കോൺഗ്രസ്‌ പ്രതിനിധി ലോക്സഭയിൽ ഉണ്ടായിട്ടുപോലും വയനാട്ടിലെ കർഷക ആത്മഹത്യക്ക് അറുതി വരുത്തുവാനും വികസനവും ഉറപ്പാക്കാനും സാധിച്ചില്ല എന്ന വിലയിരുത്തൽ ജനങ്ങൾക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട് . രാഹുൽഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തോടെ സിപിഎം ന്റെ സംസ്ഥാന നേത്രത്വവും ഉണർന്നു പ്രവർത്തിച്ചതും മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള റാലിയും ഇടതുപക്ഷ വോട്ടുകൾ ചോരാതെ നിലനിർത്തും. കേന്ദ്രനേതാക്കളെയടക്കം രംഗത്തിറക്കി മികച്ച പ്രചരണം കാഴ്ചവെക്കുന്ന NDA […]