ഇന്റലിജൻസ് റിപ്പോർട്ട്‌ :  NDA കേന്ദ്ര നേതാക്കളുടെ വയനാട്ടിലെ  സാന്നിധ്യം  രാഹുലിനു വൻ തിരിച്ചടിയെന്നു റിപ്പോർട്ട്‌

ഇന്റലിജൻസ് റിപ്പോർട്ട്‌ : NDA കേന്ദ്ര നേതാക്കളുടെ വയനാട്ടിലെ സാന്നിധ്യം രാഹുലിനു വൻ തിരിച്ചടിയെന്നു റിപ്പോർട്ട്‌

വയനാട് :വയനാട് ലോക്സഭാ മണ്ഡലത്തിൽ വൻ അട്ടിമറിക്ക് സാധ്യത എന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. കോൺഗ്രസ്‌ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തിരിച്ചടിയാവുമെന്നു വിലയിരുത്തൽ. 10 വർഷകാലം കോൺഗ്രസ്‌ പ്രതിനിധി ലോക്സഭയിൽ ഉണ്ടായിട്ടുപോലും വയനാട്ടിലെ കർഷക ആത്മഹത്യക്ക് അറുതി വരുത്തുവാനും വികസനവും ഉറപ്പാക്കാനും സാധിച്ചില്ല എന്ന വിലയിരുത്തൽ ജനങ്ങൾക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട് .

രാഹുൽഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തോടെ സിപിഎം ന്റെ സംസ്ഥാന നേത്രത്വവും ഉണർന്നു പ്രവർത്തിച്ചതും മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള റാലിയും ഇടതുപക്ഷ വോട്ടുകൾ ചോരാതെ നിലനിർത്തും. കേന്ദ്രനേതാക്കളെയടക്കം രംഗത്തിറക്കി മികച്ച പ്രചരണം കാഴ്ചവെക്കുന്ന NDA ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുന്നുവെന്നും റിപ്പോർട്ട്‌.

രാഹുൽ ഗാന്ധിയുടെ പ്രചരണാർത്ഥം വായനാട്ടിലെത്തിയ കുശ്ബു ആളില്ലാത്തതു കൊണ്ട് ക്ഷുഭിതയായി തിരികെ പോയതും, കേന്ദ്ര റയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെയും,കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ന്റെയും പ്രചരണം വയനാട്ടിൽ NDA സ്ഥാനാർത്ഥിക്കുണ്ടാക്കിയ അനുകൂല തരംഗവും കോൺഗ്രസ്‌ നേത്രത്വത്തെ പരാജയഭീതിയിലേക്ക് തള്ളിയിട്ടിയിട്ടുണ്ട്.ശക്തമായ ഒരു ത്രികോണമത്സരമാവും വായനാട്ടിലെന്നും റിപ്പോർട്ട്‌ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group