റോഡിലെ കുഴിയില്‍ ചാടി ഇരുചക്ര വാഹനം മറിഞ്ഞു; നഗരസഭ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല; വീട്ടമ്മ റീത്തുമായെത്തി റോഡില്‍ കുത്തിയിരുന്നു; വേറിട്ട പ്രതിഷേധത്തിനൊടുവില്‍ റെഡിമെയ്ഡ് ടാറുമായെത്തി കുഴിയടച്ചു

സ്വന്തം ലേഖകന്‍ ആലുവ: റോഡിലെ കുഴിയില്‍ ചാടി ഇരുചക്ര വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മ റീത്തുമായെത്തി റോഡില്‍ കുത്തിയിരുന്നു. ആലുവ കാരോത്തുകുഴി കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഷേണായീസിന്റെ ഉടമ ശാസ്താ റോഡില്‍ സുശീലയാണ് (50) പ്രതിഷേധത്തിന് വേറിട്ട വഴി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി മടങ്ങുമ്പോൾ ആലുവ അദ്വൈതാശ്രമം റോഡിലെ കുഴിയില്‍ ചാടി സുശീല സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞു. റോഡിലേക്ക് തെറിച്ചു വീണെങ്കിലും രാത്രിയായതിനാലും വാഹന തിരക്കില്ലാതിരുന്നതിനാലും വന്‍ദുരന്തം ഒഴിവായി. തുടര്‍ന്ന് നഗരസഭ പൊതുമരാമത്ത് അധികൃതരെ […]

അര്‍ജ്യു റോസ്റ്റ് ചെയ്ത ‘മുത്തുമണി’ പീഡനക്കേസില്‍ അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അറസ്റ്റ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്; ടിക് ടോക് താരം അമ്പിളിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനക്കുന്നു

സ്വന്തം ലേഖകന്‍ കൊടകര: യൂട്യൂബ് വ്‌ളോഗര്‍ അര്‍ജ്യുവിന്റെ റോസ്റ്റിങ്ങിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ അമ്പിളി എന്നറിയപ്പെടുന്ന ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ(19) പീഡനക്കേസില്‍ അറസ്റ്റില്‍. ടിക് ടോക് വീഡിയോകളിലൂടെ താരത്തിന്റെ ആരാധികയായ് മാറിയ പെണ്‍കുട്ടിയെ ഫോണിലൂടെ നേരിട്ട് പരിചയപ്പെടുകയായിരുന്നു. പരിചയം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ വിവാഹം ചെയ്തുകൊള്ളാം എന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇത് വിശ്വസിച്ചാണ് വിഘ്‌നേഷുമായി കൂടുതല്‍ അടുക്കുന്നത്. ഇരുവരും സ്ഥിരമായി ഫോണില്‍ വിളിക്കുകയും നേരില്‍ കാണുകയും ചെയ്തിരുന്നു. വീട്ടുകാര്‍ അറിയാതെ ഒരുദിവസം പെണ്‍കുട്ടിയെ ബൈക്കില്‍ വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. അന്നേദിവസമാണ് പീഡനം […]

മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ട് പൊലീസ്; എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴയൊടുക്കിയതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അഭിഭാഷകയായ അമ്മയെ വിളിച്ചു വരുത്തി; ആഡംബര കാറില്‍ വന്നിറങ്ങിയ അമ്മ നടുറോഡ് പൂരപ്പറമ്പാക്കി; പൊലീസിന് നേരെയുള്ള അസഭ്യം പറച്ചിലിനും ഭീഷണിപ്പെടുത്തലിനും ഒടുവില്‍ അമ്മയും മകളും ഒളിവില്‍

സ്വന്തം ലേഖകന്‍ ചെന്നൈ: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച മകള്‍ക്കെതിരെ കേസ് എടുത്തതിന് പൊലീസിനെ അസഭ്യം പറഞ്ഞ അഭിഭാഷകയ്ക്കെതിരെ കേസ്. ചെന്നൈ ചെത്പേട്ടിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മാസ്‌ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴയൊടുക്കിയതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അമ്മയായ അഭിഭാഷക തനൂജ കന്തുലയെ വിളിച്ചുവരുത്തി. ആഡംബരകാറില്‍ വന്നിറങ്ങിയ തനൂജ പൊലീസുകാരെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും തൊപ്പി തെറുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ […]

അടിച്ചുപൂക്കുറ്റിയായി കല്യാണപ്പന്തലില്‍ എത്തിയ വരന്‍; കല്യാണം വേണ്ടെന്ന് വച്ച് വധു; ഇരുപ്പത്തിരണ്ട്കാരിയുടെ തീരുമാനത്തിനൊപ്പം നിന്ന് കുടുംബം; വരന് നല്‍കിയ പണവും സമ്മാനങ്ങളും തിരികെ വാങ്ങി

സ്വന്തം ലേഖകന്‍ പ്രയാഗ്രാജ്: വിവാഹ മണ്ഡപത്തില്‍ വരനും കൂട്ടുകാരും മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധുവും കുടുംബവും വിവാഹം ഉപേക്ഷിച്ചു. പ്രതാപ്ഗര്‍ നഗരത്തിലെ പ്രയാഗ്രാജില്‍ തിക്രി ഗ്രാമത്തിലെ ഒരു കര്‍ഷകനാണ് പെണ്‍കുട്ടിയുടെ പിതാവ്. രവീന്ദ്രപട്ടേല്‍ എന്നാണ് വരന്റെ പേര്. ചെറുക്കന്റെയും കൂട്ടുകാരുടെയും മദ്ധ്യസ്ഥതയ്ക്ക് വേണ്ടിയുള്ള യാചനയും അപേക്ഷയുമെല്ലാം വധുവിന്റെ കുടുംബം അവഗണിച്ചു. ജയ്മാലാ ചടങ്ങുമായി ബന്ധപ്പെട്ട് വരന്‍ വധുവിനെ നിര്‍ബ്ബന്ധിതമായി നൃത്തം ചെയ്യിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നമായി മാറിയത്. പെണ്‍കുട്ടി നൃത്തം ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വരന്‍ പിടിച്ചു നൃത്തം ചെയ്യിക്കാന്‍ തുടങ്ങിയതോടെ യുവാവിന്റെ പെരുമാറ്റം പെണ്‍കുട്ടിയെ അലോസരപ്പെടുത്തുകയും […]

കൊടിയേരി അന്ന് പിതൃശൂന്യർ എന്ന് വിശേഷിപ്പിച്ചവരിൽ വീണാ ജോർജും; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ കുത്തിപ്പൊക്കി നെറ്റിസൺസ്

സ്വന്തം ലേഖകൻ കോട്ടയം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി വീണ ജോര്‍ജ് ചുമതലയേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, വീണ ഉൾപ്പെടെയുള്ള ഏതാനും മാധ്യമപ്രവർത്തകരെ പിതൃശൂന്യർ എന്ന് വിശേഷിപ്പിച്ച ഫേസ്ബുക് പോസ്റ്റ്‌ കുത്തിപ്പൊക്കി നെറ്റിസൺസ്. സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്. ഐ പുറത്തിറക്കിയ പോസ്റ്ററില്‍ ‘പിതൃശൂന്യര്‍’ എന്ന് വിശേഷിപ്പിച്ചവരില്‍ വീണ ജോർജും ഉള്‍പ്പെട്ടിരുന്നു. ഈ പോസ്റ്റര്‍ പങ്കുവെച്ചുള്ള കോടിയേരിയുടെ എഫ്.ബി പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 2012 ജൂലൈ 29ലേതാണ് പോസ്റ്റ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് ഇന്ത്യവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത […]

പ്ലേഗ് മാരിയമ്മന് ശേഷം കൊറോണ ദേവി; കോയമ്പത്തൂരിലെ പുതിയ പ്രതിഷ്ഠ വിവാദമാകുന്നു; ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രതിഷ്ഠയില്‍ 48 ദിവസം പ്രത്യേക പൂജ നടത്തും; ഖുശ്ബുവിനും ഭാവനയ്ക്കും വരെ അമ്പലമുള്ള നാടല്ലേ, അത്ഭുതപ്പെടാനില്ലെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ ചെന്നൈ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രം മനുഷ്യനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, വിശ്വാസികള്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്പലം പണിതിരിക്കുകയാണ്. കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ ഒരു പ്രതിഷ്ഠ നടത്തിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ക്ഷേത്രം. കൊറോണ ദേവിയെയാണ് കോയമ്പത്തൂരിലെ കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറയുന്നു. കോയമ്പത്തൂരിലെ പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം ഇതിനെ സാധൂകരിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ പ്ലേഗ്, കോളറ പൊട്ടിപ്പുറപ്പെട്ട സമയത്ത് ഈ ദേവി […]

വെന്റിലേറ്ററില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം നല്‍കി ബിജെപി പ്രവര്‍ത്തകന്‍; സംഭവം വൈറലായതോടെ വീഡിയോ നീക്കം ചെയ്ത് ബിജെപി നേതാവ് തടിയൂരി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം കുടിക്കാന്‍ നല്‍കി ബിജെപി പ്രവര്‍ത്തകന്‍. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്ന അവസ്ഥയിലും ഡല്‍ഹിയില്‍ നിന്നുള്ള ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്ന് വിവിധ സാംസ്‌കാരിക നേതാക്കള്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകന്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം നല്‍കുന്ന ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലാകുകയാണ്. പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാള്‍ ധരിച്ചാണ് ഇയാള്‍ രോഗിക്ക് ഗോമൂത്രം നല്‍കുന്നത്. സംഭവം രാജ്യത്തിന് നാണക്കേടാണെന്നും ഈ സര്‍ക്കാറിനെതിരെ പറയാന്‍ ഇനി വാക്കുകള്‍ […]

ഇണയെ തേടുന്നു; എന്റെ ക്രോക്സ് ഒരെണ്ണം കാണുന്നില്ല; പട്ടി എടുത്തെന്ന് സംശയം; വൈറലായി ഒഎല്‍എക്‌സ് പരസ്യം

സ്വന്തം ലേഖകന്‍ കോട്ടയം: തിങ്കളാഴ്ച രാത്രി തന്റെ ക്രോക്‌സ് ചെരുപ്പില്‍ ഒരെണ്ണം കാണാതായതിനെ തുടര്‍ന്ന് നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചതായിരുന്നു മൂലവട്ടം സ്വദേശിയായ ആനന്ദ് എന്ന യുവാവ്. ‘ എന്റെ ക്രോക്‌സ് ഒരെണ്ണം ഏതോ പട്ടി എടുത്തോണ്ട് പോയി. എവിടേലും കിടന്നു കിട്ടിന്നവര്‍ ദയവായി ബന്ധപ്പെടുക ‘ ഇതായിരുന്നു സന്ദേശം. വാട്സ്ആപ്പില്‍ പ്രചരിച്ച ഈ മെസേജിന് പിന്നാലെയാണ് ആനന്ദിന്റെ ക്രോക്‌സ് ഒ എല്‍ എക്‌സിലും പ്രത്യക്ഷപ്പെട്ടത്. ‘ ഇണയെ അന്വേഷിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് പരസ്യം ചിത്രം ഉള്‍പ്പെടെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ‘പട്ടി എടുത്ത് […]

തലമൊട്ടയടിക്കേണ്ട, മീശ വടിക്കേണ്ട; പന്തയത്തിൽ തോൽക്കുന്നവൻ ഫുള്‍ ചിക്കന്‍ മന്തിയും ബ്രോസ്റ്റും വാങ്ങി നൽകണം; രണ്ടു സാക്ഷികൾ സഹിതം പന്തയക്കരാറെഴുതി ഒപ്പിട്ട, മുക്കത്തെ തെരഞ്ഞെടുപ്പ് പന്തയം വൈറൽ

സ്വന്തം ലേഖകൻ മുക്കം: തിരുവമ്പാടിയിൽ ആര് ജയിക്കും? എല്‍ഡിഎഫിന്റെ ലിന്റോ ജയിക്കുമെന്ന് ജംഷീർ. യു ഡിഎഫിലെ സി പി ചെറിയ മുഹമ്മദ് ജയിക്കുമെന്ന് ഹരിദാസൻ. പന്തയത്തില്‍ തോറ്റാൽ തലമൊട്ടയടിക്കേണ്ട, മീശ വടിക്കേണ്ട, പകരം വിജയിക്ക് വേണ്ടത് ഫുള്‍ ചിക്കന്‍ മന്തിയും ബ്രോസ്റ്റും..!   വാക്കാല് പറഞ്ഞാൽ മാത്രം പോരല്ലോ, രുചിയുള്ള ഈ പന്തയത്തിന് രണ്ടു സാക്ഷികൾ സഹിതം പന്തയക്കരാറെഴുതി ഒപ്പിടുകയും ചെയ്തു. മന്തിയും ബ്രോസ്റ്റും വാങ്ങുന്നത് എവിടെ നിന്നാകണമെന്നതടക്കം കറാരിലുണ്ട്.   മെയ് രണ്ടിന് ഫലം വന്ന് ഒരാഴ്ചക്കകം മുക്കത്തെ ‘നഹ്ധി മന്തി’യില്‍ നിന്നും […]

“ചേച്ചി ഞങ്ങളുടെ ജോലിയാണ് തടസ്സപ്പെടുത്തിയത്..” ; “ബി ജെ പി സ്ഥാനാർഥിയുടെ ഭാര്യക്ക് ഒരു പാസും ഇല്ലാതെ ബൂത്തിൽ കയറാൻ പറ്റുമോ?” ; മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നപ്പോൾ സംഘർഷാവസ്ഥ സൃഷ്‌ടിച്ച സ്ത്രീക്കെതിരെ രോക്ഷാകുലരായി മാധ്യമപ്രവർത്തകർ

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെയും ഭാര്യ സുള്‍ഫത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് തടഞ്ഞ സ്ത്രീക്കെതിരെ മാധ്യമപ്രവർത്തകർ രംഗത്ത്.   മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സംഭവം വലിയ വാര്‍ത്തയാകുകയും ചെയ്തു.     ബി ജെ പി സ്ഥാനാർഥി സജി വോട്ട് ചെയ്യാനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും മമ്മൂട്ടി വന്നപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു ഇവരുടെ ആരോപണം.   ബിജെപി പ്രവര്‍ത്തകരും ഇവര്‍ക്ക് […]