“ചേച്ചി ഞങ്ങളുടെ ജോലിയാണ് തടസ്സപ്പെടുത്തിയത്..” ; “ബി ജെ പി സ്ഥാനാർഥിയുടെ ഭാര്യക്ക് ഒരു പാസും ഇല്ലാതെ ബൂത്തിൽ കയറാൻ പറ്റുമോ?” ; മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നപ്പോൾ സംഘർഷാവസ്ഥ സൃഷ്‌ടിച്ച സ്ത്രീക്കെതിരെ രോക്ഷാകുലരായി മാധ്യമപ്രവർത്തകർ

“ചേച്ചി ഞങ്ങളുടെ ജോലിയാണ് തടസ്സപ്പെടുത്തിയത്..” ; “ബി ജെ പി സ്ഥാനാർഥിയുടെ ഭാര്യക്ക് ഒരു പാസും ഇല്ലാതെ ബൂത്തിൽ കയറാൻ പറ്റുമോ?” ; മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നപ്പോൾ സംഘർഷാവസ്ഥ സൃഷ്‌ടിച്ച സ്ത്രീക്കെതിരെ രോക്ഷാകുലരായി മാധ്യമപ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെയും ഭാര്യ സുള്‍ഫത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് തടഞ്ഞ സ്ത്രീക്കെതിരെ മാധ്യമപ്രവർത്തകർ രംഗത്ത്.

 

മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സംഭവം വലിയ വാര്‍ത്തയാകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ബി ജെ പി സ്ഥാനാർഥി സജി വോട്ട് ചെയ്യാനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും മമ്മൂട്ടി വന്നപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു ഇവരുടെ ആരോപണം.

 

ബിജെപി പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണയുമായെത്തി മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

 

വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യയും പോയ ശേഷം തങ്ങളുടെ ജോലി തടസപ്പെടുത്തിയ സജിയുടെ ഭാര്യയെ കണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ സംസാരിച്ചു.

മാദ്ധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ താന്‍ ശ്രമിച്ചില്ല എന്നായിരുന്നു ഇവരുടെ വാദം.

 

യാതൊരു രേഖകളുമില്ലാതെ വോട്ടിംഗ് ബൂത്തില്‍ അധികാരപ്രയോഗം നടത്തിയതിനെയും ജോലി തടസ്സപ്പെടുത്തിയതിനും മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തതെന്നായിരുന്നു മാദ്യമപ്രവർത്തകരുടെ പ്രധാന ആരോപണം.