play-sharp-fill
ഇണയെ തേടുന്നു; എന്റെ ക്രോക്സ് ഒരെണ്ണം കാണുന്നില്ല; പട്ടി എടുത്തെന്ന് സംശയം; വൈറലായി ഒഎല്‍എക്‌സ് പരസ്യം

ഇണയെ തേടുന്നു; എന്റെ ക്രോക്സ് ഒരെണ്ണം കാണുന്നില്ല; പട്ടി എടുത്തെന്ന് സംശയം; വൈറലായി ഒഎല്‍എക്‌സ് പരസ്യം

സ്വന്തം ലേഖകന്‍

കോട്ടയം: തിങ്കളാഴ്ച രാത്രി തന്റെ ക്രോക്‌സ് ചെരുപ്പില്‍ ഒരെണ്ണം കാണാതായതിനെ തുടര്‍ന്ന് നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചതായിരുന്നു മൂലവട്ടം സ്വദേശിയായ ആനന്ദ് എന്ന യുവാവ്. ‘ എന്റെ ക്രോക്‌സ് ഒരെണ്ണം ഏതോ പട്ടി എടുത്തോണ്ട് പോയി. എവിടേലും കിടന്നു കിട്ടിന്നവര്‍ ദയവായി ബന്ധപ്പെടുക ‘ ഇതായിരുന്നു സന്ദേശം.

വാട്സ്ആപ്പില്‍ പ്രചരിച്ച ഈ മെസേജിന് പിന്നാലെയാണ് ആനന്ദിന്റെ ക്രോക്‌സ് ഒ എല്‍ എക്‌സിലും പ്രത്യക്ഷപ്പെട്ടത്. ‘ ഇണയെ അന്വേഷിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് പരസ്യം ചിത്രം ഉള്‍പ്പെടെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ‘പട്ടി എടുത്ത് കൊണ്ട് പോയോ എന്ന് സംശയം’ എന്ന് ഡിസ്‌ക്രിപ്ഷനിലും ചേര്‍ത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സംഭവം ട്രോളന്മാര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പരസ്യം വന്നത് എങ്ങനെയെന്ന് അറിയില്ല എന്നാണ് യുവാവിന്റെ വിശദീകരണം.