അടിച്ചുപൂക്കുറ്റിയായി കല്യാണപ്പന്തലില്‍ എത്തിയ വരന്‍; കല്യാണം വേണ്ടെന്ന് വച്ച് വധു; ഇരുപ്പത്തിരണ്ട്കാരിയുടെ തീരുമാനത്തിനൊപ്പം നിന്ന് കുടുംബം; വരന് നല്‍കിയ പണവും സമ്മാനങ്ങളും തിരികെ വാങ്ങി

അടിച്ചുപൂക്കുറ്റിയായി കല്യാണപ്പന്തലില്‍ എത്തിയ വരന്‍; കല്യാണം വേണ്ടെന്ന് വച്ച് വധു; ഇരുപ്പത്തിരണ്ട്കാരിയുടെ തീരുമാനത്തിനൊപ്പം നിന്ന് കുടുംബം; വരന് നല്‍കിയ പണവും സമ്മാനങ്ങളും തിരികെ വാങ്ങി

സ്വന്തം ലേഖകന്‍

പ്രയാഗ്രാജ്: വിവാഹ മണ്ഡപത്തില്‍ വരനും കൂട്ടുകാരും മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധുവും കുടുംബവും വിവാഹം ഉപേക്ഷിച്ചു. പ്രതാപ്ഗര്‍ നഗരത്തിലെ പ്രയാഗ്രാജില്‍ തിക്രി ഗ്രാമത്തിലെ ഒരു കര്‍ഷകനാണ് പെണ്‍കുട്ടിയുടെ പിതാവ്. രവീന്ദ്രപട്ടേല്‍ എന്നാണ് വരന്റെ പേര്.

ചെറുക്കന്റെയും കൂട്ടുകാരുടെയും മദ്ധ്യസ്ഥതയ്ക്ക് വേണ്ടിയുള്ള യാചനയും അപേക്ഷയുമെല്ലാം വധുവിന്റെ കുടുംബം അവഗണിച്ചു. ജയ്മാലാ ചടങ്ങുമായി ബന്ധപ്പെട്ട് വരന്‍ വധുവിനെ നിര്‍ബ്ബന്ധിതമായി നൃത്തം ചെയ്യിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നമായി മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി നൃത്തം ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വരന്‍ പിടിച്ചു നൃത്തം ചെയ്യിക്കാന്‍ തുടങ്ങിയതോടെ യുവാവിന്റെ പെരുമാറ്റം പെണ്‍കുട്ടിയെ അലോസരപ്പെടുത്തുകയും പെണ്‍കുട്ടി തന്നെ ഈ വിവാഹം വേണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വരനെയും കുടുംബത്തെയും പെണ്‍വീട്ടുകാര്‍ പിടിച്ചു വെച്ചു.

ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ പ്രയാഗ് രാജിലെ ഒരു കര്‍ഷകന്റെ മകളായ 22 കാരിയാണ് വരന്റെ അസഹ്യമായ പെരുമാറ്റത്തെ തുടര്‍ന്ന് വിവാഹം തന്നെ വേണ്ടെന്ന് വെച്ചത്.

വിവാഹത്തിനെത്തിയ വരനെയും കുടുംബത്തെയും തടഞ്ഞുവെച്ച പെണ്ണിന്റെ കുടുംബം ഇവര്‍ നല്‍കിയ എല്ലാ വിവാഹസമ്മാനവും തിരികെ വധുവിന്റെ വീട്ടില്‍ കൊണ്ടുവന്ന ശേഷമായിരുന്നു വിട്ടയച്ചത്. പെണ്‍കുട്ടിയുടെ കുടുംബം വിവാഹം വേണ്ടെന്നു വെച്ചതോടെ വരന്റെ കുടുംബം പോലീസിനെ വിവരം അറിയിച്ചെങ്കിലും അവരുടെ മദ്ധ്യസ്ഥതയ്ക്കൊന്നും പെണ്‍കുട്ടിയുടെ മനസ്സു മാറ്റാനായില്ല.