സൗജന്യ ഹെലികോപ്റ്റര്‍, ചന്ദ്രനില്‍ നൂറ് ദിവസത്തെ വെക്കേഷന്‍, സ്വിമ്മിങ്ങ് പൂളുള്ള മൂന്ന് നില വീട്, റോബോട്ട്; യുവാക്കള്‍ക്ക് ഒരു കോടി രൂപ; മധുരയില്‍ കൃത്രിമ മഞ്ഞ്മല; വോട്ടര്‍മാര്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങളുമായി മധുരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശരവണന്‍

സ്വന്തം ലേഖകന്‍ മധുര : തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രിക സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്വപ്ന സമാനമായ വാഗ്ദാനങ്ങളാണ് സ്വന്തം വോട്ടര്‍മാര്‍ക്ക് ശരവണന്‍ നല്‍കിയിരിക്കുന്നത്. സൗജന്യ ഹെലികോപ്റ്റര്‍, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനില്‍ നൂറ് ദിവസത്തെ വെക്കേഷന്‍, സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, യുവാക്കള്‍ക്ക് ഒരു കോടി രൂപ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. ഇതിനെല്ലാം പുറമേ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസംഭവ്യമെന്ന് കരുതുന്ന പല ക്ഷേമ പദ്ധതികളും വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ബഹിരാകാശ ഗവേഷണ […]

നാട്ടുകാരെ സുവിശേഷം പറഞ്ഞ് നേര്‍വഴിക്ക് നടത്തുന്ന മരുമകള്‍ സ്വന്തം വീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ മൃഗീയമായി തല്ലിച്ചതക്കുന്നു; ഉപവാസവും പ്രാര്‍ത്ഥനയുമായി നടക്കുന്ന മരുമകളുടെ തല്ല് കൊള്ളേണ്ട ഗതികേടില്‍ വൃദ്ധദമ്പതികള്‍; ഇരുകാലുകളും തളര്‍ന്ന വയോധികര്‍ കട്ടിലില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് കണ്ട് കലിപൂണ്ട മരുമകള്‍ ഇരുവരെയും ചെരുപ്പൂരി അടിച്ചു; മറഞ്ഞ് നിന്ന് ഹോംനഴ്‌സ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകന്‍ മല്ലപ്പള്ളി: ഇരുകാലുകളും തളര്‍ന്ന വൃദ്ധ ദമ്പതികള്‍ കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ ചെരിപ്പൂരി അടിച്ച മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി ഈസ്റ്റ് നെല്ലിമൂട് കുന്നക്കാട്ടില്‍ കുഞ്ഞുകുട്ടി(89), ഭാര്യ ഭവാനിയമ്മ(76) എന്നിവരെ അടിച്ച കേസില്‍ മരുമകള്‍ ഷൈലമ്മയെയാണ് കീഴ്വായ്പൂര്‍ എസ്എച്ച്ഓ സിടി സഞ്ജയ് അറസ്റ്റ് ചെയ്തത്. മരുമകള്‍ വൃദ്ധമാതാപിതാക്കളെ ചെരുപ്പൂരി അടിക്കുന്നത് ഇവരെ പരിചരിക്കാന്‍ നിയോഗിച്ച ഹോംനഴ്‌സ് മറഞ്ഞ്‌നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിന്നു. പെന്തക്കോസ്ത് വിശ്വാസിയായ മരുമകള്‍ സദാ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിയുന്ന ആളാണ്. നാട്ടുകാരോട് മുഴുവന്‍ സുവിശേഷം പറയുന്ന […]

സിങ്കപ്പെണ്‍കള്‍,നാട്ടിന്‍ കണ്‍കള്‍; കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി; വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍ ചിറ്റൂര്‍: കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി കബഡി കളിച്ചു. കാണികള്‍ക്ക് കൗതുകകരമായ കാഴ്ച ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. കളിക്കളത്തെ ആവേശത്തിലാഴ്ത്തി കയ്യടി നേടുന്ന നടി റോജയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്.   ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകര്‍ മത്സരം കാണാന്‍ റോജയോട് അഭ്യര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നു എന്ന് റോജ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. കബഡിയിലുള്ള മുന്‍പരിചയം വ്യക്തമാക്കിയതോടെ റോജ കൂടി മത്സരത്തില്‍ […]

വിവാഹ ശേഷം പല പോസുകളിൽ നിർത്തി വധുവിന്റെ സിംഗിൾ ഫോട്ടോ പകർത്തി ഫോട്ടോഗ്രാഫർ ; പൊട്ടിത്തെറിച്ച് ഫോട്ടോഗ്രാഫർക്കിട്ട് ഒന്ന് പൊട്ടിച്ച് വരൻ ; സംഭവശേഷം വധുവിന്റെ പ്രതികരണം വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : വൈറൽ ആകുന്ന നിരവധി കല്യാണ ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ വഴക്ക് വൈറൽ ആകുന്നത് ആദ്യമാവും. എന്നാൽ വധുവിനെ ഒറ്റയ്ക്ക് നിർത്തി ഫോട്ടോ എടുക്കുന്നതും പലപല പോസുകളില്‍ നി‍ർത്തുന്നതും കണ്ട് സഹികെട്ട് വരന്‍ പൊട്ടിത്തെറിക്കുന്നതാണ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ്. സഹികെട്ട വരന്‍ ഫോട്ടോ​ഗ്രാഫറെ മര്‍ദ്ദിക്കുന്നു. ഇതോടെ ഒരു ചിരിയുമായി ഫോട്ടോ​ഗ്രാഫര്‍ മാറിപ്പോകുകയും ഇത് കണ്ട് വധു നിലത്തുകിടന്ന് ചിരിക്കുകയുമാണ് വീഡിയോയില്‍. വീഡിയോ ഉടന്‍ തന്നെ വൈറലാവുകയും ചെയ്തു. […]

വേദനിക്കുന്ന കോടീശ്വരനെ കണ്ടെത്തി സോഷ്യല്‍ മീഡിയ; അമേരിക്കന്‍ ഗാനരചയിതാവും റാപ്പറുമായ ലില്‍ ഉസി വെര്‍ട്ട് നെറ്റിയില്‍ വച്ച് പിടിപ്പിച്ചത് 175 കോടിരൂപയുടെ വജ്രം

സ്വന്തം ലേഖകന്‍ വാഷിങ്ടണ്‍: അമേരിക്കന്‍ ഗാനരചയിതാവും റാപ്പറുമായ ലില്‍ ഉസി വെര്‍ട്ട് നെറ്റിയില്‍ വച്ച് പിടിപ്പിച്ചത് 24 ദശലക്ഷം ഡോളര്‍ (ഏകദേശം 175 കോടി ഇന്ത്യന്‍ രൂപ) വിലയുള്ള വജ്രം. ആഡംബര ജീവിതവും വജ്രങ്ങളോടുള്ള അഭിനിവേശവും മൂലം ശ്രദ്ധേയനായ ഇദ്ദേഹം പിങ്ക് വജ്രക്കല്ല് നെറ്റിയില്‍ വെച്ചുപിടിപ്പിച്ച ശേഷം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഈ വര്‍ഷം ജനുവരി 30ന് പിങ്ക് വജ്രത്തെക്കുറിച്ച ലില്‍ ഉസി വെര്‍ട്ട് എന്നറിയപ്പെടുന്ന സൈമര്‍ ബൈസില്‍ വുഡ്‌സ് ട്വീറ്റ് ചെയ്തിരുന്നു. പ്രകൃതിദത്ത പിങ്ക് വജ്രത്തിനുവേണ്ടി 2017 മുതല്‍ പണം […]

ബോംബ് കണ്ടെത്തി, മുന്നറിയിപ്പ് സന്ദേശം അയക്കുന്ന ചീരച്ചെടികള്‍ വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍; രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ ചെടികള്‍ വളരെ മുന്നിലെന്നും കണ്ടെത്തല്‍

സ്വന്തം ലേഖകന്‍ വാഷിംഗ്ടണ്‍ : സ്ഫോടനവസ്തുക്കളും ബോംബുകളും കണ്ടെത്താനായി പ്രത്യേക ചീരച്ചെടി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. യുഎസിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് വിപ്ലാവാത്മക കണ്ടെത്തലിന് പിന്നില്‍. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുക മാത്രമല്ല ഇക്കാര്യം അറിയിച്ച് ഇ-മെയിലും അയക്കും ചീരച്ചെടികള്‍. രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ ചെടികള്‍ വളരെ മുന്നിലാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രൊഫസര്‍ മൈക്കിള്‍ സ്ട്രേനോ പറഞ്ഞു. പ്ലാന്റ് നാനോബയോണിക്സ് എന്ന സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. ചെടികളുടെ വേരുകളിലൂടെ വലിച്ചെടുക്കുന്ന വെള്ളത്തില്‍ നിന്ന് രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതാണ് ഈ സാങ്കേതിക […]