ദേവഗണങ്ങൾ കൂടെയുണ്ടെന്ന് പറയുമ്പോൾ അയ്യപ്പനെ ഭയപ്പെട്ടുവെന്ന് വ്യക്തമാണ് ; ഒരു ഘട്ടത്തിൽ അയ്യപ്പശാപം കിട്ടുമെന്ന് പോലും മുഖ്യമന്ത്രിയ്ക്ക് തോന്നി ; പിണറായിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം കഴിപ്പിച്ചു : മുഖ്യമന്ത്രിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റൽ കൊണ്ട് നടക്കുന്ന വോട്ടർമാരുടെ കൂടി വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ചെന്ന് ശോഭാ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് വന്നപ്പോൾ മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോയെന്ന് കൂടി അദ്ദേഹത്തിന് തോന്നി. വലിയ യുക്തിവാദിയാണെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം വഴിപാടായി കഴിപ്പിക്കാൻ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോൾ തന്നെ അയ്യപ്പനെ […]