ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപനം; ഞാനും ശോഭയും തമ്മില്‍ അടുത്ത സൗഹൃദമാണ്, ബാക്കിയെല്ലാം നിങ്ങളുണ്ടാക്കുന്ന കഥകളാണ്; പ്രതികരണവുമായി കെ. സുരേന്ദ്രന്‍ രംഗത്ത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘ശ്രീമതി ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും വളരെ നല്ല ബന്ധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ അടുത്ത സൗഹൃദമാണ്. ബാക്കിയൊക്കെ നിങ്ങളുണ്ടാക്കുന്ന കഥകളാണ്. ഈ കഥകള്‍ക്കൊക്കെ 24 മണിക്കൂറിന്റെ ആയുസ് പോലുമില്ല’ എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളള കഴക്കൂട്ടം മണ്ഡലം ശോഭ സുരേന്ദ്രന് നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ ദിവസം ബി ജെ പി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. മത്സരിക്കുന്ന 115 സീറ്റുകളില്‍ 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്തിന് പുറമെ കൊല്ലം, കരുനാഗപ്പളളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്. കഴക്കൂട്ടം നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ശോഭ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് താന്‍ സംസാരിച്ചിരുന്നു. ബി ജെ പിയിലോ മുന്നണിയിലോ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group