ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക് ; പാർട്ടിയിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പുതിയ ചേരി : ശോഭാ സുരേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്നും സൂചന

ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക് ; പാർട്ടിയിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പുതിയ ചേരി : ശോഭാ സുരേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്നും സൂചന

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്. പാർട്ടി പുനഃസംഘടനയിൽ നിന്നും തഴയപ്പെട്ട ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിയിൽ പുതിയ ചേരി രൂപം കൊണ്ടു.

പാർട്ടിയിൽ നിന്നും അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ ശോഭ സുരേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റിയത്.ഇതിന് പിന്നാലെ ദേശീയ പുനഃസംഘടനയിലും അർഹമായ സ്ഥാനം ലഭിക്കാതെ വന്നതോടെ ശോഭാ സുരേന്ദ്രൻ പരസ്യമായി പ്രതിഷേധം  പ്രകടിപ്പിക്കുകയായിരുന്നു.

പുനഃസംഘടനയിൽ തഴയപ്പെട്ട രാധാകൃഷ്ണമേനോൻ, ജെ ആർ പത്മകുമാർ എന്നിവരെ യോജിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനാണ് ശോഭ തയ്യാറെടുക്കുന്നതെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷ വിമർശം തന്നെയാണ് ശോഭ ഉന്നയിക്കുന്നത്.

പുതിയ അധ്യക്ഷൻ വന്നതിന് ശേഷം പാർട്ടിയിൽ വൻ കൊഴിഞ്ഞ് പോക്ക് ഉണ്ടായെന്നതടക്കം പലകാര്യങ്ങളും ഇതിനോടകം ശോഭാ സുരേന്ദ്രൻ വിമർശനമായി ഉന്നയിക്കുന്നുണ്ട്. എം.ടി മേശിനെയും എ.എൻ കൃഷ്ണദാസിനേയും കോർക്കമ്മിറ്റിയിൽ നിലനിർത്തിയതോടെ കൃഷ്ണദാസ് പക്ഷം നിലവിൽ സുരേന്ദ്രനുമായി അടുക്കാനുള്ള നീക്കത്തിലാണ്.

ഇതിന്റെ അലയൊലികൾ താഴെ തട്ടിലുള്ള പ്രവർത്തകരിലും എത്തിയിട്ടുണ്ട്.  അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ കലാപക്കൊടിയുയർത്തി പാർട്ടി വിടാനുള്ള നീക്കവും ശോഭ സുരേന്ദ്രൻ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.