വില കൂട്ടിയാൽ വിവരം അറിയും: ശബരിമലക്കാലത്ത് കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലേയും കോട്ടയം ജില്ലയിലെ മറ്റ് ശബരിമല ഇടത്താവളങ്ങളിലേയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിക്കിയ വില വിവരപട്ടിക കുത്തരി ഊണ് (8 കൂട്ടം- സോര്‍ട്ടെക്സ് റൈസ്)- 60 രൂപ ആന്ധ്രാ ഊണ് (പൊന്നരി -65, കഞ്ഞി (അച്ചാറും പയറും ഉള്‍പ്പടെ) 750 ഗ്രാം – 35 ചായ -10 മധുരമില്ലാത്ത ചായ -9 […]

ഒരുക്കങ്ങൾ ഇഴയുന്നു ; ഇത്തവണയും ശബരിമല തീർത്ഥാടകർ എത്തേണ്ടത് അസൗകര്യങ്ങളുടെ നടുവിലേക്ക്

സ്വന്തം ലേഖിക ശബരിമല: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കഴിഞ്ഞവർഷം പ്രളയത്തിൽ മുങ്ങിയ പമ്പയിൽ ഇക്കുറിയും വലിയ മാറ്റങ്ങളൊന്നുമില്ല. മണൽ കയറി നികന്ന പമ്പയാറിനെ പൂർവ സ്ഥിതിയിലെത്തിക്കാൻ വർഷം ഒന്ന് കഴിഞ്ഞിട്ടും നടപടികൾ എങ്ങുമെത്തിയില്ല. പമ്പയാറിനെ പൂർവ്വ സ്ഥിതിയിലാക്കൻ മൈനർ ഇറിഗേഷൻ വകുപ്പിനാണ് ചുമതല. എന്നാൽ ഇതുവരെ വെള്ളം തടഞ്ഞുനിറുത്തുന്നതിനുള്ള തടയണകളുടെ നിർമ്മാണം ആരംഭിച്ചിട്ടേയുള്ളു. കഴിഞ്ഞ പ്രളയത്തിൽ നദിയോട് ചേർന്ന് റോഡിന്റെ ഭാഗത്തെ സംരക്ഷണഭിത്തി തകർന്ന് പോയത് കഴിഞ്ഞ സീസണിൽ മണൽചാക്ക് അടുക്കിയാണ് സംരക്ഷിച്ചത്. ഈ സ്ഥാനത്ത് 284 മീറ്റർ നീളത്തിലും 7 […]

ശബരിമല വിധിക്ക് ശേഷം ഭീഷണിയുണ്ടായി , വിധിന്യായത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു ; ജസ്റ്റിസ് ചന്ദ്രചൂഡ്

സ്വന്തം ലേഖിക ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം തനിക്ക് നിരവധി ഭീഷണികൾ നേരിട്ടുണ്ടെന്നെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.  സോഷ്യൽമീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. സഹപ്രവർത്തകരും ബന്ധുക്കളും സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. മുംബയിലെ ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വിധിന്യായത്തിൽ താൻ ഉറച്ചുനിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാറ്റി നിറുത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്മക്ക് സമമാണ്. ഇത് ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയോടുള്ള […]

ആരാധനാലായങ്ങൾക്ക് ഇനി ‘ തിരുപ്പതി മോഡൽ ‘ സുരക്ഷ

സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്തെ തിരക്കേറിയ ആരാധനാലായങ്ങളിലെ സുരക്ഷയ്ക്കായി ആരാധനാലയ സംരക്ഷണ സേന രൂപീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമലയടക്കം പ്രമുഖ ആരാധനാലയങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനുമാണ് ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കുക. പോലീസ് ആസ്ഥാനത്ത് ചേർന്ന പോലീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു ആരാധനാലയങ്ങൾക്ക് ‘തിരുപ്പതി മോഡൽ’ സുരക്ഷ കേരളത്തിലും നടപ്പാക്കണമെന്ന നിർദേശം ഉയർന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡിജിപി ഉടൻ സർക്കാരിനു കത്തു നൽകും. സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) രൂപവത്കരിച്ചതു പോലെ ‘ആരാധനാലയ സംരക്ഷണ സേന’ രൂപവത്കരിക്കണമെന്നാണ് നിർദേശം. നിലവിൽ […]

മണ്ഡലകാലത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ; സുരക്ഷ ചുമതല മൂന്നു എസ്പിമാർക്ക്

സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പൊലീസ് തുടങ്ങി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിൻറെ തീരുമാനം. പമ്പ, നിലക്കൽ, സന്നിധാനം എന്നിങ്ങനെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുക. മുന്ന് എസ്പിമാർക്ക് ചുമതല നൽകും. നിലക്കൽ മുതൽ പമ്പവരെ ട്രാഫിക് നിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങൾ കടത്തിവിടില്ല. എന്നാൽ മാസപൂജാസമയത്ത് ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവ് ഉണ്ടാകും. നിലക്കൽ പ്രധാന ഇടത്താവളമായതിനാൽ കുടുതൽ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷശക്തമാക്കാനാണ് പൊലീസ് തീരുമാനം. ഇതിനായുള്ള പരിശോധനകൾ […]

ഇനി എളിമകൊണ്ടും വിനയം കൊണ്ടും ജനങ്ങളെ പൊറുതിമുട്ടിക്കാനൊരുങ്ങി സിപിഎം

സ്വന്തം ലേഖിക തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാൻ നിർബന്ധിക്കേണ്ടെന്ന മുൻ നിലപാട് ജനങ്ങളോട് വിശദീകരിക്കുമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിഷയത്തിൽ നിലപാട് മയപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനം. പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രവർത്തകർ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നു. അതേസമയം തിരുത്തൽ രേഖയിൽ ഇക്കാര്യം ഉൾപ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെറ്റ് തിരുത്തൽ രേഖ […]

ശബരിമല നട 16 ന് തുറക്കും ; മേൽശാന്തി നറുക്കെടുപ്പ് 17 ന്

സ്വന്തം ലേഖകൻ പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. തിരുമുറ്റത്ത് ആഴിയിൽ തന്ത്രി അഗ്‌നിപകരുന്നതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവദിക്കും. നട തുറക്കുന്ന ദിവസം പൂജകളില്ല. ചിങ്ങം ഒന്നായ 17ന് പുലർച്ചെ 5ന് മേൽശാന്തി ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യവും നെയ്യഭിഷേകവും നടക്കും. 5.15ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ നെയ്യഭിഷേകം, […]

ശബരിമലയിൽ കാണിച്ച ആവേശം സർക്കാരിന് മരടിലില്ല: റിവ്യൂ ഹർജികൾ തള്ളിയിട്ടും സർക്കാർ മരടിലെ ഫ്ളാറ്റിൽ തൊടുന്നില്ല: കാശുള്ളവനെ കാണുമ്പോൾ മുട്ടിടിച്ച് നിയമം

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ വമ്പന്മാരുടെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി വന്നിട്ടും , ശബരിമല വിധി നടപ്പാക്കാൻ  കാട്ടിയ വമ്പൻ ആവേശം പുറത്തെടുക്കാതെ സർക്കാർ. കാശുള്ള കോടീശ്വരന്മാർക്ക് വേണ്ടി സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ വരെ ഒത്ത് കളിച്ചതായി ആരോപണം ഉയർന്ന കേസിലാണ് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ മെല്ലെപ്പോക്ക് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായി സമർപ്പിച്ച പുനപരിശോധന ഹർജികൾ വ്യാഴാഴ്ചയാണ് സുപ്രീം കോടതി തള്ളിയത്.  നാല് ഫ്ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ പുനപരിശോധനാ ഹർജികളാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ഇതോടെ […]