ഇനി എളിമകൊണ്ടും വിനയം കൊണ്ടും ജനങ്ങളെ പൊറുതിമുട്ടിക്കാനൊരുങ്ങി സിപിഎം

ഇനി എളിമകൊണ്ടും വിനയം കൊണ്ടും ജനങ്ങളെ പൊറുതിമുട്ടിക്കാനൊരുങ്ങി സിപിഎം

സ്വന്തം ലേഖിക

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാൻ നിർബന്ധിക്കേണ്ടെന്ന മുൻ നിലപാട് ജനങ്ങളോട് വിശദീകരിക്കുമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിഷയത്തിൽ നിലപാട് മയപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനം.

പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രവർത്തകർ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നു. അതേസമയം തിരുത്തൽ രേഖയിൽ ഇക്കാര്യം ഉൾപ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെറ്റ് തിരുത്തൽ രേഖ സംബന്ധിച്ച് ചർച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും. കരട് രേഖയിൽ ഭേദഗതി വരുത്തിയായിരിക്കും സംസ്ഥാന സമിതി അംഗീകരിക്കുന്നത്. മന്ത്രിമാർക്കെതിരെയും പൊലീസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞ ദിവസം വിമർശനം ഉയർന്ന് വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് യോഗത്തിൽ വിമർശനമുയർന്നിരുന്നു. പിരിവ് പാർട്ടിയുടെ പ്രതിശ്ചായ നഷ്ടപ്പെടുത്തുന്നുവെന്നും പാർട്ടിയും ബഹുജന സംഘടനകളും ഒരേസമയം പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും യോഗത്തിൽ അംഗങ്ങൾ പറഞ്ഞു.

പിരിവ് തന്നില്ലെങ്കിൽ വീട്ടുകാരെ വെറുപ്പിക്കുകയോ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുത്. കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പാർട്ടി പ്രവർത്തകരുടെ സാന്നിധ്യം പലർക്കും ആവശ്യമില്ലെങ്കിൽപ്പോലും പ്രവർത്തകർ സജീവമായി അവിടെയുണ്ടാകണം. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്ന സമയങ്ങളിൽ ശാന്തമായി ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റണമെന്നും യോഗത്തിന്റെ ചർച്ചയിൽ ഉയർന്നു വന്നിരുന്നു.

Tags :