ഇടവമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും; പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് വീണ്ടും തുറക്കും
സ്വന്തം ലേഖകൻ ശബരിമല: ഇടവമാസപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച അടയ്ക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ബുധനാഴ്ച പടിപൂജ നടന്നു. മേൽശാന്തി വി.ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. പ്രതിഷ്ഠാദിന പൂജകൾക്കായി 29-ന് നട വീണ്ടും തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം.