ഇടുക്കിയിൽ ഹർത്താൽ പുരോഗമിക്കുന്നു;ദേശീയ പാതയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു
സ്വന്തം ലേഖകൻ ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. പത്ത് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിന്നക്കനാല്‍, പെരിയകനാല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സമരക്കാര്‍ റോഡ് ഉപരോധിക്കുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലടക്കം പലയിടത്തും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നാട് വിറപ്പിക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടി ഹൈക്കോടതി വിലക്കിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെ തുടരും. വിദ്യാര്‍ഥികളുടെ പരീക്ഷ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസണ്‍വാലി […]