രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ; തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി; ഇ ഓഫീസ് ഒരുക്കുന്നതിന് 75 ലക്ഷം അനുവദിച്ചതിനു പിന്നാലെയാണിത്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവിറങ്ങും. രാജ്​ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയിൽ കത്തു നൽകിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയായിരുന്നു. രാജ്ഭവനിൽ ഇ ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ നേരത്തെ സർക്കാർ […]

ജോലി ഒഴിവുണ്ട് സഖാവെ; ആളുകളുടെ പട്ടിക തരാമോ ? സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് കത്ത് പരസ്യമായത്

തിരുവനന്തപുരം: കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പരസ്യമായി. 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാനാണ് മേയർ ലിസ്റ്റ് ചോദിച്ചത്.അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു […]

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞട്ടില്ലന്ന് എം.വി ഗോവിന്ദന്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതേയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഷയം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്താണ് ഉത്തരവ് പിന്‍വലിച്ചത്. എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചു. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള 122 പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസാക്കിയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധം […]

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു ; പ്രവർത്തിക്കുക മനുഷ്യാവകാശ വിഭാഗത്തിൽ

സ്വന്തം ലേഖകൻ ചെന്നെ : ഏറെ നാളുകൾക്ക് ശേഷം കോൺഗ്രസിന് പുതിയൊരു താരമുഖം കൂടി. നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. താരം തമിഴ്‌നാട് കോൺഗ്രസിൽ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഇനി മുതൽ പ്രവർത്തിക്കുക. പതിനെട്ടാം വയസിലാണ് ഷക്കീല സിനിമാ ജീവിതം ആരംഭിച്ചത്. ഷക്കീല നിലവിൽ ചെന്നൈയിൽ താമസിച്ച് വരികയാണ്. അതേസമയം തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഷക്കീല മുഴുവൻ സമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധ്യതയുണ്ട്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്‌ജെൻർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.

കോട്ടയം ജില്ലയിലെ നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോട്ടയം, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി എന്നീ നഗരസഭകളില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ ഇവര്‍. കോട്ടയം അദ്ധ്യക്ഷ- ബിന്‍സി സെബാസ്റ്റ്യന്‍ ഉപാദ്ധ്യക്ഷന്‍-ബി. ഗോപകുമാര്‍     പാലാ അദ്ധ്യക്ഷന്‍- ആന്റോ ജോസ് പടിഞ്ഞാറേക്കര   ഏറ്റുമാനൂര്‍ അദ്ധ്യക്ഷ- ലൗലി ജോര്‍ജ് ഉപാദ്ധ്യക്ഷന്‍- ജയമോഹന്‍ കെ ബി ഈരാറ്റുപേട്ട അദ്ധ്യക്ഷ- സുഹറ അബ്ദുള്‍ ഖാദര്‍ വൈക്കം അദ്ധ്യക്ഷ- രേണുക രതീഷ് ഉപാദ്ധ്യക്ഷന്‍- പി റ്റി സുഭാഷ്    

ആന്റോ ജോസ് പടിഞ്ഞാറേക്കര പാലാ നഗരസഭ അദ്ധ്യക്ഷന്‍; എല്‍ഡിഎഫിന്റെ പാലായിലെ ആദ്യ ചെയര്‍മാന്‍

സ്വന്തം ലേഖകന്‍ പാലാ: നഗരസഭയിലെ അദ്ധ്യക്ഷസ്ഥാനം ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും അടുത്ത ഒരു വര്‍ഷം സിപിഎമ്മിനും അവസാനത്തെ രണ്ട് വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും. നഗരസഭ പത്താം വാര്‍ഡില്‍ നിന്നുമാണ് ആന്റോ ജോസ് പടിഞ്ഞാറേക്കര വിജയിച്ചത്. പതിനേഴ് വോട്ടുകളാണ് ആന്റോ നേടിയത്. പാലാ നഗരസഭയിലെ ആദ്യ എല്‍ഡിഎഫ് ചെയര്‍മാനാണ് ആന്റോ.

പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായി വിജയന് നന്ദി അറിയിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കെജ്‌രിവാള്‍ നടത്തുന്ന സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയനെ കെജ്‌രിവാള്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ നന്ദി അറിയിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാമെന്നും ട്വീറ്റില്‍ പറയുന്നു. നിരവധി സാതന്ത്ര സമര പോരാളികള്‍ ജീവത്യാഗം ചെയ്ത് നേടിയ ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്ന് മോദി ഭരണത്തിന്റെ ഭീഷണിയാണുള്ളതെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. അരവിന്ദ് കെജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയും പ്രതിനിധികളുമാണ് സമരത്തിലുള്ളത്. […]