നടി ഷക്കീല കോൺഗ്രസിൽ ചേർന്നു ; പ്രവർത്തിക്കുക മനുഷ്യാവകാശ വിഭാഗത്തിൽ

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു ; പ്രവർത്തിക്കുക മനുഷ്യാവകാശ വിഭാഗത്തിൽ

സ്വന്തം ലേഖകൻ

ചെന്നെ : ഏറെ നാളുകൾക്ക് ശേഷം കോൺഗ്രസിന് പുതിയൊരു താരമുഖം കൂടി. നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. താരം തമിഴ്‌നാട് കോൺഗ്രസിൽ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഇനി മുതൽ പ്രവർത്തിക്കുക.

പതിനെട്ടാം വയസിലാണ് ഷക്കീല സിനിമാ ജീവിതം ആരംഭിച്ചത്. ഷക്കീല നിലവിൽ ചെന്നൈയിൽ താമസിച്ച് വരികയാണ്. അതേസമയം തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഷക്കീല മുഴുവൻ സമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്‌ജെൻർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.