രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ; തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി; ഇ ഓഫീസ് ഒരുക്കുന്നതിന് 75 ലക്ഷം അനുവദിച്ചതിനു പിന്നാലെയാണിത്

രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ; തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി; ഇ ഓഫീസ് ഒരുക്കുന്നതിന് 75 ലക്ഷം അനുവദിച്ചതിനു പിന്നാലെയാണിത്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവിറങ്ങും.

രാജ്​ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയിൽ കത്തു നൽകിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയായിരുന്നു. രാജ്ഭവനിൽ ഇ ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ നേരത്തെ സർക്കാർ അനുവദിച്ചിരുന്നു.