ആകാശ് തില്ലങ്കേരി വിവാദം; നല്ല വിളയ്‍ക്കൊപ്പം നല്ല കളയുമുണ്ടാകും..! ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും;ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍:ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കുമെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് […]

രാഹുൽ ​ഗാന്ധി എം.പി വയനാട്ടിലെത്തി ; ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യസന്ദര്‍ശനം; ഔദ്യോഗിക യോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും; രാത്രിയിൽ ഡൽഹിയിലേക്ക് തിരിക്കും

സ്വന്തം ലേഖകൻ വയനാട് : ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എം.പി ഇന്നലെ വയനാട്ടിലെത്തി. നേതാക്കളും പ്രവർത്തകരും ചേർന്ന് വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിയ്ക്ക് ഒരുക്കിയിരുന്നത്.ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ ശേഷം ഇന്നലെ രാത്രിയോടെ കൽപ്പറ്റയിലെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഇതാദ്യമായാണ് രാഹുല്‍ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നത്. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കും . ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന്റെ വീടും […]

വിവാദം വിട്ടോഴിയാതെ സിപിഎം നേതാവ് പി കെ ശശി; പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ കെടിഡിസി ചെയര്‍മാന്‍ കൂടിയായ ശശിയ്ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം:പാര്‍ട്ടി ഫണ്ട് തിരിമറി നടത്തി എന്ന ആരോപണത്തിൽ കെടിഡിസി ചെയര്‍മാന്‍ കൂടിയായ ശശിയ്ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് വിഷയത്തില്‍ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മണ്ണാര്‍കാട് ഏരിയാ കമ്മിറ്റിയില്‍ പോയി വിശദ അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. വിവിധ ആരോപണങ്ങളില്‍ മുന്‍പും പാര്‍ട്ടി അന്വേഷണം നേരിട്ടിട്ടുള്ള പി കെ ശശിയ്ക്കെതിരെ ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു നടപടി സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം അന്വേഷണം പ്രഖ്യാപിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. […]

‘തെറ്റ് പറ്റാത്തവരായി ആരുമില്ല’; പിഎച്ച്ഡി വിവാദത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിഎച്ച്ഡി വിവാദത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തെറ്റ് പറ്റാത്തവരായി ആരെങ്കിലുമുണ്ടോ എന്നാണ് ഇപി ജയരാജന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. വളർന്നു വരുന്ന ഒരു യുവ മഹിളാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങൾ മുൻനിർത്തി വേട്ടയാടുകയാണെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. വളർന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളർത്തി ഇല്ലാതാക്കി കളയാമെന്ന കോൺഗ്രസ് അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണമെന്ന് അദ്ദേഹം ആരോപിച്ചു. ഇപി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വളര്‍ന്നു വരുന്ന […]

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു ; പിന്നിൽ കഞ്ചാവ് മാഫിയ എന്ന് സംശയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. തിരുവനന്തപുരം വിളപ്പിൽശാല ചൊവ്വള്ളൂര്‍ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്തിന്‍റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. ഇതിനിടയിലാണ് അജ്ഞാതൻ ബൈക്കിന് തീയിട്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ കഞ്ചാവ് സംഘത്തിനെതിരെ രഞ്ജിത്ത് പ്രതികരിച്ചിട്ടുണ്ട്. ഇതിന്‍റെ വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

യാത്ര ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ; വാഹനം ഏറ്റുവാങ്ങി പി ജയരാജൻ ; കണ്ണൂരിലെ ഖാദി ബോർഡിൽ എത്തി കാർ കൈമാറി കമ്പനി അധികൃതർ

കണ്ണൂർ: വിവാദങ്ങൾക്കിടയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് സർക്കാർ അനുവദിച്ച പുതിയ ഇന്നോവ ക്രിസ്റ്റ കാർ എത്തി. കണ്ണൂർ ഖാദി ബോർഡ് ഓഫീസായ ഖാദിഭവൻ അങ്കണത്തിൽ വെച്ചു ജയരാജൻ കമ്പനി അധികൃതരിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങി. 32,11, 729 രൂപയാണ് കാറിന്‍റെ വില. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജയരാജന് പുത്തൻ കാർ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള കാറാണ് മാറ്റിയതെന്നാണ് ഖാദി ബോർഡിന്റെ വിശദീകരണം. ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് […]

നിയമസഭാ സമ്മേളനത്തിന് തുടക്കം ; ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും വനിതകൾ ; പാനലിലേക്ക് ഉമാതോമസിന് പകരം കെ കെ രമയെ നിർദേശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കം. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിത്. ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും വനിതകളെ […]

കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ ; ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസം ; പാർട്ടി ലീവ് അനുവദിച്ചിരുന്നുവെന്നും ഇ പി ജയരാജൻ

തിരുവനന്തപുരം : രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കാത്തത് അസുഖ ബാധിതനായതിലാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പാർട്ടി ലീവ് അനുവദിച്ചിരുന്നു. ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസമെന്ന് പാർട്ടിയോട് അറിയിച്ചിരുന്നു. കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് ഇപ്പോള്‍. മൂന്ന് ആഴ്ചത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ നിന്നും നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തു. അത് […]

കത്ത് വിവാദം; മേയറുടെ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്; അന്വേഷണത്തിന് ഡി ജി പി അനിൽകാന്ത് ഉത്തരവിട്ടു; നേരറിയാന്‍ സിപിഎമ്മും

തിരുവനന്തപുരം: തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണത്തിന് ഡി ജി പി അനിൽകാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ആകും കേസ് അന്വേഷിക്കുക. അതേസമയം, വിവാദ കത്തിനെക്കുറിച്ച് സി പി എമ്മും അന്വേഷണം നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃയോഗത്തിൽ ധാരണയായി. കത്തിന്റെ നിജസ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ […]

മേയർ ആര്യ രാജേന്ദ്രൻ അല്ല കത്തെഴുതിയത്; മേയർക്കെതിരെ നടപടി ഇല്ല ; സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല : എം വി ഗോവിന്ദൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെടുന്നതായ വിവാദ കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കത്ത് വ്യാജമാണെന്ന് മേയര്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജോലി ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുക ?. കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് […]