മുഖ്യമന്ത്രിക്ക് മുന്നിൽ മജിസ്ട്രേറ്റിനൊക്കെ പുല്ലുവില..! മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗതയില്‍ പുലിവാല് പിടിച്ച് പോലീസുകാർ..! കുറുവിലങ്ങാട് എസ് എച്ച്‌ ഒ യെ കോടതിയില്‍ വിളിച്ചു വരുത്തി ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യല്‍ കോടതി മജിസ്‌ട്രേറ്റ് റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ

കോട്ടയം: മുഖ്യമന്ത്രിക്ക് മുന്നിൽ മജിസ്ട്രേറ്റിനൊക്കെ പുല്ലുവില.. മുഖ്യമന്ത്രിയുടെ പൊലീസ് അകമ്ബടിവാഹനത്തിന്‍റെ അമിത വേഗതയില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പോലീസുകാർ.

പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്ബടി വാഹനം അപകടരമായ രീതിയില്‍ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച്‌ ഒ യോട് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യല്‍ കോടതി മാജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട്‌ തേടി. മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉള്‍പ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്ബടി വാഹനം കടന്ന് പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കുറുവിലങ്ങാട് എസ് എച്ച്‌ ഒ യെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യല്‍ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ റിപ്പോര്‍ട്ട്‌ തേടിയത്.

സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച്‌ ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ 17 ന് മുന്‍പ് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.