‘തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അത് നോക്കണ്ട’; പരിഹാസവുമായി കെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ കോഴിക്കോട്: ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നല്‍കണം, പിന്നീട് തുര്‍ക്കിയെ സഹായിച്ചാല്‍ മതി.തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും.എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അമ്പതിനായിരം കോടി നല്‍കാന്‍ ഉണ്ടെങ്കില്‍ രേഖ മൂലം കത്ത് നല്‍കണം .അതിനു എംപി […]

മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനം; യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി ; ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് ടൗൺ വാർഡ് പ്രസിഡന്റ് ഇ.എസ്. സജി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോട്ടയം തിരുനക്കര മൈതാനത്ത് സി.പി.എം.സംഘടിപ്പിക്കുന്ന ജനസദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സി.പി.എം വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് […]

പൊലീസിന്റെ നട്ടെല്ല് തകർത്ത് സർക്കാർ ; 20 വർഷം മുൻപ് എസ് ഐ ആയി ജോലിയിൽ കയറിയവർ ഇന്നും എസ് ഐ തന്നെ; വില്ലേജ് ഓഫീസറായി ജോലിയിൽ കയറിയാൽ 20 വർഷം കൊണ്ട് ഡപ്യൂട്ടി കളക്ടറാകാം; ഇന്നോവയിൽ പായുകയും മണിമാളികയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകർക്ക് കൃത്യമായ പ്രമോഷൻ; സർക്കാരിന്റെ മുഖം മിനുക്കേണ്ട ഉത്തരവാദിത്വമുള്ള മധ്യനിരയോട് മുഖം തിരിച്ച് സർക്കാർ !

ഏ.കെ ശ്രീകുമാർ തിരുവനന്തപുരം :പൊലീസിന്റെ നട്ടെല്ല് തകർത്ത് സർക്കർ . 20 വർഷം മുൻപ് എസ് ഐ ആയി ജോലിയിൽ കയറിയവർ ഇന്നും ഇരിക്കുന്നത് എസ് ഐയുടെ കസേരയിൽ തന്നെയാണ്. 20 വർഷം മുൻപ് കോൺസ്റ്റബിൾ ആയി ജോലിയിൽ കയറിയവർ ഇന്നും കോൺസ്റ്റബിൾ തന്നെയാണ്. കോൺസ്റ്റബിൾ എന്ന പേര് മാറ്റി സിപിഒ എന്നാക്കി പരിഷ്കരിച്ചതു മാത്രം മിച്ചം റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായി ജോലിയിൽ കയറുന്നയാൾക്ക് 20 വർഷം കൊണ്ട് ഡപ്യൂട്ടി കളക്ടറാകാൻ സാധിക്കും. ക്ലർക്കായി ജോലിയിൽ കയറിയാൽ ഈ കാലയളവിൽ വില്ലേജ് ഓഫീസറാകാനും […]

നികുതി വര്‍ദ്ധനവ്; അങ്കമാലിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച്‌ പ്രവർത്തകർ

സ്വന്തം ലേഖകൻ എറണാകുളം: മുഖ്യമന്ത്രിക്ക് നേരെ അങ്കമാലിയില്‍ കരിങ്കൊടി പ്രതിഷേധം.കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. വാഹനത്തിന് മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കി.

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങി സർക്കാർ: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും, കേരളത്തെ മുച്ചോട് മുടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകൾ വാങ്ങി സർക്കാർ. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് സർക്കാർ വാങ്ങിയത്. 2021 മേയിൽ മന്ത്രിമാർക്കനുവദിച്ച ഔദ്യോഗിക വാഹനങ്ങൾ ഒന്നര ലക്ഷം കിലോമീറ്റർ വരെ ഓടിയത് പരിഗണിച്ചാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കൃഷിമന്ത്രി പി. പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കായിക […]

ഗാന്ധി കൊല്ലപ്പെട്ടു എന്നതിന് പകരം മരണപ്പെട്ടു എന്ന് പഠിപ്പിക്കുന്നു: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വര്‍ഷത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്‍റെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യ എന്ന ആശയം തന്നെ വ്രണപ്പെടുകയാണ് ഉണ്ടായതെന്നും ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന ആദര്‍ശങ്ങള്‍ സംരക്ഷിക്കാന്‍ ഗാന്ധിജി ജീവന്‍ ബലിയര്‍പ്പിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായ പ്രതിരോധം ഉയര്‍ത്താന്‍ തയ്യാറാകുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നാം ഓരോരുത്തരും ഏറ്റെടുക്കേണ്ട കടമയെന്നും, രാജ്യത്തിന്‍റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ പോരാടാന്‍ തയ്യാറാണെന്ന […]

തലശേരി ഇരട്ടക്കൊല: ‘നാടിനോടുള്ള വെല്ലുവിളി’, കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി;”നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു പോരാടാമെന്നും പിണറായി വിജയൻ.

തലശേരിയില്‍ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നതിനാണ് നെട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സര്‍ക്കാര്‍ തുടര്‍ച്ചയായ ബഹുജന ക്യാമ്പയിന്‍ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്‍പനയെ ജനങ്ങള്‍ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതില്‍ ലഹരി മാഫിയാ സംഘങ്ങള്‍ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികള്‍ക്കെതിരെ […]

ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുത്; ഗവര്‍ണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം: മുഖ്യമന്ത്രി;ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനപരമായ തത്വങ്ങളെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ […]

പി പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പി പി ഇ കിറ്റ് അഴിമതിയിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കോട്ടയത്ത് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്. വാര്‍ത്താ സമ്മേളനത്തിന്റെ തത്സമയം ട്വന്റിഫോറില്‍ സംപ്രേക്ഷണം ചെയ്യും. സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. അതേസമയം മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെ ഗൗരവമായി നേരിടാനാണ് സി.പി.ഐ.എം തീരുമാനം. ബില്ലുകള്‍ പിടിച്ചു വെച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാട് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഭരണസ്തംഭനം ഉണ്ടാക്കാനാണോയെന്നും സിപിഐഎം സംശയിക്കുന്നുണ്ട്. ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കണമെന്നാവശ്യം മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.