ഡിജിറ്റൽ ലോകത്ത് കേരളത്തിന് അഭിമാനമായി ഓക്സിജൻ! സൗത്ത് ഇന്ത്യയിൽ സാംസങ്ങിന്റെ വളർച്ചയിൽ ഒന്നാമത്! ഓക്സിജൻ ഗ്രൂപ്പിനെ ആദരിച്ച് സാംസങ്ങ്
സ്വന്തം ലേഖകൻ കോട്ടയം: സാംസങ്ങിന്റെ സൗത്ത് ഇന്ത്യയിലെ വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനം കൈവരിച്ച ഓക്സിജൻ ഗ്രൂപ്പിനെ ആദരിച്ച് സാംസങ്ങ്. സൗത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് ഡിജിറ്റൽ പാർട്ണറായി ആണ് സാംസങ്ങ് ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഓക്സിജൻ ഗ്രൂപ്പിന് തീർത്തും അഭിമാനകരമായ നിമിഷമാണിത്. ഇലക്ട്രോണിക്സ് മേഖലയിലെ വളർച്ചയ്ക്കൊപ്പം ഓക്സിജൻ ഇതിനകം ജനകീയവുമായി തീർന്നിട്ടുണ്ട്. ഗുണമേന്മയിലെ വിട്ടുവിഴ്ചയില്ലായ്മയാണ് സ്ഥാപനത്തെ ഈ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്. ദക്ഷിണ കൊറിയയിലെ സിയോളിലാണ് പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് പ്രവർത്തിക്കുന്നത്. ഇതിൽ നിരവധി അഫിലിയേറ്റഡ് ബിസിനസ്സുകൾ ഉൾപ്പെടുന്നു. […]