ഡിജിറ്റൽ വിപ്ലവം ഇനി കോട്ടയ്ക്കലിലും..! ഓക്സിജന്റെ 34-ാമത് ഷോറൂം കോട്ടയ്ക്കലിൽ പ്രവർത്തനമാരംഭിച്ചു..!

ഡിജിറ്റൽ വിപ്ലവം ഇനി കോട്ടയ്ക്കലിലും..! ഓക്സിജന്റെ 34-ാമത് ഷോറൂം കോട്ടയ്ക്കലിൽ പ്രവർത്തനമാരംഭിച്ചു..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയ്ക്കൽ: ഓക്സിജൻറെ 34-ാമത് ഷോറൂം കോട്ടയ്ക്കലിലെ ചങ്കുവെട്ടിയിൽ പ്രവർത്തനമാരംഭിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് റീട്ടെയ്ൽ വിപണനരംഗത്ത് 24 വർഷത്തെ പാരമ്പര്യമാണ് ഓക്‌സിജനുള്ളത് .

പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി. ഇ.ടി. മുഹമ്മദ് ബഷീർ, കോട്ടയ്ക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ ഷബീർ, കൗൺസിലർ അടാട്ടിൽ റഷീദ, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മേഹൻദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ഡിസിസി പ്രസിഡന്റ്‌ അഡ്വക്കേറ്റ് വി.സ്‌. ജോയ് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ കെ. തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

ലോകോത്തര ബ്രാൻഡുകളും നാഷണൽ ബ്രാൻഡുകളും ഉൾപ്പെടുന്ന ഏറ്റവും വലിയ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂമാണ് കോട്ടയ്ക്കലിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഷോറൂം സന്ദർശിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 10 ദിവസത്തിനുള്ളിൽ 10 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ സ്വന്തമാക്കാം.

സ്മാർട്ട്ഫോണുകൾക്ക് 20 ശതമാനം, ലാപ്ടോപ്പുകൾക്ക് 25 ശതമാനം, എൽ.ഇ.ഡി.ടി.വികൾക്ക് 55 ശതമാനം, റെഫ്രിജറേറ്ററുകൾക്കും വാഷിംഗ് മെഷീനുകൾക്കും 45 ശതമാനം, ഏസികൾക്ക് 40ശതമാനം, ആക്സസറീസിനും കിച്ചൺ അപ്ലയൻസസിനും 50 ശതമാനം, സ്മാർട്ട് വാച്ചുകൾക്ക് 40 ശതമാനം,​ ഡിസ്കൗണ്ടിൽ കോട്ടയ്ക്കൽ ഷോറൂമിൽ നിന്നും പർച്ചെയ്സ് ചെയ്യാവുന്നതാണ്. മികച്ച ടെക്നീഷ്യൻമാരുള്ള സർവീസ് സൗകര്യവും വില്പനാനന്തര സേവനവും സ്പെഷ്യൽ ഇ.എം.ഐ സ്കീമുകളും ലഭ്യമാണ്.

Tags :