കുടുംബ വഴക്കിനെ തുടർന്ന് ബംഗാൾ സ്വദേശി ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്നു ; മരിച്ചത് കുണ്ടറ സ്വദേശിനി : സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം : കുടുംബവഴക്കിനെ ബംഗാൾ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി . കൊല്ലം കുണ്ടറ വെള്ളിമൺചെറുമൂട് ശ്രീശിവൻമുക്ക് കവിതാഭവനത്തിൽ കവിതയാണ് കോടാലി കൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കവിതയുടെ ഭർത്താവ് ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിൽ കവിതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും ഗുരുതരമായി പരിക്കേറ്റു. അക്രമണം നടക്കുന്ന സമയത്ത് കവിതയുടെ മക്കളായ ഒൻപത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരൻ കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ […]

വഴക്ക് പറഞ്ഞ വീട്ടമ്മയെ ചെറുമകൻ കഴുത്ത് ഞെരിച്ചു പിടിച്ചു തള്ളി,ബഹളം വച്ചപ്പോൾ ചെവിയിൽ അടിച്ചു; യുവാവിന്റെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശൂർ: ചെറുമകന്റെ സ്വഭാവ ദൂഷ്യം ചോദ്യം വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഐസിഎ വട്ടംപാടത്ത് തൊഴുകാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകൾ ഫൗസിയയുടെ മകൻ സവാദ് (27)ആണ് പൊലീസ് പിടിയിലായത്. ലഹരിക്ക് അടിമയായ യുവാവിന്റെ സ്വഭാവദൂഷ്യത്തെകുറിച്ച് വഴക്കിട്ട ദേഷ്യത്തിൽ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച് തള്ളുകയായിരുന്നു. ചുമരിൽ ഇടിച്ച് വീണ റുഖിയ വേദന കൊണ്ട് ബഹളം വച്ചപ്പോൾ ചെവിയിൽ ശക്തിയായി അടിക്കുകയായിരുന്നു. ബോധരഹിതയായി വീണ് അൽപസമയത്തിനകം മരണം […]

വടക്കാഞ്ചേരിയിൽ ദേശീയപാതയ്ക്ക് സമീപം അജ്ഞാതന്റെ മൃതദേഹം ; കൊല നടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ തൃശൂർ: ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ അജ്ഞാത മൃതദേഹം. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാവാമെന്ന് പ്രാഥമിക നിഗമനം. പന്നിയങ്കരയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കൈയും കാലും ഒടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും. കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ വലതു കൈയും ഇടതുകാലുമാണ് ഒടിഞ്ഞ നിലയിലുള്ളത്. തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാത്രി 12 മണിയോടെ ഒരു […]

തനിച്ച് താമസിക്കുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന മധ്യവയസ്‌കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട്: വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വർണമാലയും പണവും കവർന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. 72 കാരിയായ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അയൽവാസി ബാബു എന്ന കോഴി  ബാബുവിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് പൊള്ളാച്ചി പാതയിൽ എലപ്പുള്ളിയിൽ ആണ് സംഭവം നടന്നത്. വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ അയൽവാസികളാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി അറസ്റ്റിലായത്. ചൊവ്വാഴ്ച്ച അർധരാത്രിക്കും ബുധനാഴ്ച പുലർച്ചെയ്ക്കും ഇടയിൽ കൊലപാതകം നടന്നുവെന്നാണ് പൊലീസ് നിഗമനം. പൊലീസ് […]

വഴക്കിനെ തുടർന്ന് യുവതിയെ കൊന്ന് ടോയ്‌ലറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ ; സംഭവം വെഞ്ഞാറമൂട്ടിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊന്ന് ടോയ്‌ലെറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ. വെഞ്ഞാറമൂട്ടിൽ വാലിക്കുന്ന് കോളനിയിൽ കുട്ടനാണ് 32കാരിയായ സിനിയെ കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചുമൂടിയത്. വാലിക്കുന്ന് കോളനിയിലാണ് ഇവർ താമസിക്കുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൊലീസ് കസ്റ്റഡിലാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് സിനിയെ കാണാതായത്. മക്കൾ ഇക്കാര്യം പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അമ്മയെവിടെയെന്ന് ചോദിച്ചപ്പോൾ കുട്ടൻ മക്കളോട് അമ്മയുടെ വീട്ടിൽ പോയെന്നും രണ്ട് ദിവസം കഴിഞ്ഞേ മടങ്ങി വരുമെന്നും പറഞ്ഞു. എന്നാൽ അച്ഛൻ […]

ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസർഗോട് : ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്. കാസർഗോഡ് ചെമ്പരിക്ക സ്വദേശി തസ്ലീം (38) എന്ന മുത്തസ്ലീമിനെയാണ് മംഗളൂരുവിനടുത്ത് കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്. കർണാടകയിൽ ജ്വല്ലറി കവർച്ചാ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ പതിനാറിന് തസ്ലീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ജയിൽ മോചിതനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്തു അന്വേഷണം […]

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം ; ഒളിവിലായിരുന്ന ഡ്രൈവർ പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തം ഭൂമിയിൽ നിന്നും മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ഒളിവിൽ പോയ പ്രതികളിലൊരാളായ ഡ്രൈവർ വിജിൻ വെള്ളിയാഴ്ച രാവിലെയാണ് പൊലീസിൽ കീഴടങ്ങിയത്. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരംമൂട് അമ്പലത്തിൻകാല സ്വദേശി സംഗീതാണ് മരിച്ചത്. സംഗീതിന്റെ പുരയിടത്തിൽ നിന്നും വ്യാഴാഴ്ച രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജെസിബിയുടെ കൈ കൊണ്ട് […]

അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കാസർകോട്: മിയാപദവ് സ്‌കൂളിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപികയുടെ മരണത്തിൽ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകൻ വെങ്കിട്ടരമണ കരന്തരയെയും സഹായി നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാസർകോട് എസ്.പിയുടെ ഓഫീസിലേക്ക് മാറ്റി. പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ജനുവരി പതിനാലിനാണ് രൂപശ്രീയെ കാണാതായത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കോയിപ്പാടി കടപ്പുറത്ത് […]

ബലാത്സംഗ ശ്രമത്തിനിടെ ആക്രമികൾ ഇരുപത്തിമൂന്നുകാരിയെ തീകൊളുത്തിയ സംഭവം ; ചികിത്സയിലായിരുന്ന യുവതി മരിച്ചു

  സ്വന്തം ലേഖകൻ പട്‌ന: ബീഹാറിലെ മുസഫപൂരിലെ ബലാത്സംഗ ശ്രമത്തിനിടെ അക്രമികൾ തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. അപകടത്തെ തുടർന്ന് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലുമായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്. ഡിസംബർ ഏഴിനാണ് യുവതിയ്ക്ക് നേരെ ബലാത്സംഗശ്രമം നടത്തിയത് . പെൺകുട്ടിയുടെ അമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ്. ഇവർ ജോലിക്കു പോയ സമയത്താണ് ഗ്രാമമുഖ്യന്റെ മകനും കൂട്ടുകാരും യുവതിയുടെ വീട്ടിലെത്തിയത് . തുടർന്ന് യുവതി […]